കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാർ രാഷ്ട്രീയം കലങ്ങി മറിയുന്നു!!! തേജസ്വിയോട് രാജി വെക്കണമെന്ന് നിതീഷ്!!പിന്നിൽ പ്രബലരെന്ന് ലാലു

അഴിമതി ആരോപണക്കേസിൽ നിതീഷ് കുമാർ പ്രത്യക്ഷമായി പ്രഖ്യാപനം നടത്തിയിരുന്നില്ല.

  • By Ankitha
Google Oneindia Malayalam News

പാട്ന: ബീഹാര്‍ നിയമസഭാ സമ്മേളനം വെളളിയാഴ്ച തുടങ്ങാനിരിക്കെ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജി വെക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇതുവരെ അഴിമതി ആരോപണക്കേസിൽ നിതീഷ് കുമാർ പ്രത്യക്ഷമായി പ്രഖ്യാപനം നടത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് രാജിവെക്കണമെന്നാണ് നിതീഷ് തേജസ്വി യാദവിന് നല്‍കിയ നിര്‍ദേശം.

ഒരു പുരുഷന്‍ അവളുടെ മാനം കവർന്നു!!! മറ്റൊരാള്‍ അവള്‍ക്ക് ദൈവമായി!!! ഡോക്ടറുടെ അനുഭവക്കുറിപ്പ് ഒരു പുരുഷന്‍ അവളുടെ മാനം കവർന്നു!!! മറ്റൊരാള്‍ അവള്‍ക്ക് ദൈവമായി!!! ഡോക്ടറുടെ അനുഭവക്കുറിപ്പ്

രണ്ടു ദിവസത്തിനുള്ളിൽ രാജിവെക്കണമെന്ന് നിതീഷ് തേജസ്വി യാദവിനോട് ആവശ്യപ്പെട്ടെന്നാണ് സൂചന. മന്ത്രിസഭയിലെ തേജസ്വി യാദവിന്റെ സാന്നിധ്യത്തില്‍ നിതീഷ് കുമാര്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷിന്റെ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് നാളെ പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തിന് പിന്നിൽ ബിജെപിയാണെന്നും ഇവർ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ലാലുപ്രസാദിന്റെ വാദം.

lalu prasad

എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ബിജെപിയോടു മൃദുസമീപനമാണ് നിതീഷ് സ്വീകരിച്ചത്.. കഴിഞ്ഞ ദിവസം തേജസ്വി പ്രസാദ് നിതീഷുമായി കൂടികാഴ്ച നടത്തിയിരുന്നു. രാജിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് നിതീഷ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു.ലാലുപ്രസാദ് യാദവ് റെയില്‍വ്വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടുകളിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.

English summary
he super-size political drama in Bihar is in its final stages - before lawmakers meet for the Assembly session that starts Friday, Chief Minister Nitish Kumar will insist on the removal of his deputy, Tejashwi Yadav, said sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X