കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നിതീഷ് കുമാര്‍

Google Oneindia Malayalam News

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിട്ടാണ് നിതീഷ് കുമാര്‍ അറിയപ്പെടുന്നത്. മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതില്‍ പ്രതിഷേധിച്ച് നിതീഷ് കുമാര്‍ എന്‍ ഡി എ വരെ വിട്ടിരുന്നു. തുടര്‍ന്നും മോദിയെ വിമര്‍ശിക്കുന്നത് നിര്‍ത്താന്‍ നിതീഷ് കുമാര്‍ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാര്‍. എന്തായിരിക്കും കാരണം.

ബീഹാറില്‍ വീശിയടിച്ച കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബി ജെ പി സര്‍ക്കാര്‍ എത്തിച്ച സഹായമാണ് നിതീഷ് കുമാറിനെക്കൊണ്ട് ഈ നല്ല വാക്കുകള്‍ പറയിപ്പിച്ചത്. കൊടുങ്കാറ്റും നാശനഷ്ടങ്ങളും ഉണ്ടായതിന് പിന്നാലെ മോദി സര്‍ക്കാര്‍ വളരെ വേഗമാണ് പ്രതികരിച്ചത്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോടും നിതീഷ് നന്ദി പറഞ്ഞു.

modi-nitish

കൊടുങ്കാറ്റും നാശനഷ്ടവും ഉണ്ടായ ഉടന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തന്നെ വിളിച്ചിരുന്നു. പിറ്റേന്ന് രാവിലെ പ്രധാനമന്ത്രിയും തൊട്ടുപിന്നാലെ ധനകാര്യമന്ത്രിയും വിളിച്ചു. വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും അവ എത്തിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ ഉണ്ടായിരുന്നു.

അതേസമയം ബീഹാറില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 55 ആയിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് വലിയതോതില്‍ വിളകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലേയും വൈദ്യുതി വിതരണം തടസപ്പെട്ടു. ഒരുപാട് സ്ഥലങ്ങളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പിഴുതു വീണ് റോഡ് ഗതാഗതം താറുമാറായി. മനുഷ്യരുടെ ജീവന് കൂടാതെ നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.

English summary
Bihar Chief Minister Nitish Kumar, who had severed ties with the BJP for projecting Narendra Modi as Prime Ministerial candidate before the last Lok Sabha elections, on Friday praised and thanked him for "very quick" response to the state after the calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X