കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വി രാജി വെയ്ക്കുമോ..?ആര്‍ജെഡിയും ജെഡിയുവും ചര്‍ച്ചക്ക്

നിതീഷ് കുമാറിന്റെ തീരുമാനം ചര്‍ച്ചക്കു ശേഷം അറിയാം

Google Oneindia Malayalam News

പാട്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജി വെക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ ലാലുപ്രസാദ് യാദവും ആര്‍ജെഡിയും നിതീഷ് കുമാറിന്റെ ജെഡിയുവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും.അഴിമതിയാരോപണം നേരിടുന്ന തേജസ്വി യാദവിന്റെ രാജിക്ക് നിതീഷ് കുമാര്‍ സമ്മതം മൂളിയേക്കുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ ഇത്തരത്തില്‍ സൂചന നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ആര്‍ജെഡിയും ജെഡിയുവും ഒറ്റക്ക് നടത്താനിരുന്ന മീറ്റിങ്ങുകള്‍ റദ്ദാക്കി.

അതേസമയം തേജസ്വിക്ക് ക്ലീന്‍ ഇമേജ് നല്‍കുകയാണ് ആര്‍ജെഡി നേതൃത്വം. തേജസ്വി രാജി വെയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പാര്‍ട്ടി. അഴിമതിയാരോപണത്തെ തുടര്‍ന്ന് ലാലുപ്രസാദ് യാദവിന്റെയും മകന്‍ തേജസ്വി യാദവിന്റേയും ഭാര്യ റാബ്‌റി ദേവിയുടെയും വീടുകളില്‍ വ്യാഴാഴ്ച സിബിഐ റെയ്ഡ് നടത്തിയരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മകള്‍ മിസ ഭാരതിയുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് റെയ്ഡ് നടത്തി.

'ആ അവസ്ഥ വിദൂരത്തിലല്ല സർ...'! ഋഷിരാജ് സിങിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു!! മോം കണ്ട ശേഷം...!'ആ അവസ്ഥ വിദൂരത്തിലല്ല സർ...'! ഋഷിരാജ് സിങിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു!! മോം കണ്ട ശേഷം...!

tejaswiyadav-

എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെയും നിതീഷ് കുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ ജെഡിയുവിന്റെ നിലപാട് എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. തിങ്കളാഴ്ച നടത്തിരുന്ന വാര്‍ത്താ സമ്മേളനം ആരോഗ്യ കാരണങ്ങളാല്‍ നിതീഷ് കുമാര്‍ ഉപേക്ഷിക്കുകയും ചെയ്തു. രാജി സംബന്ധിച്ച് ലാലു പ്രസാദിന്റെ അന്തിമ വാക്കിനായി നിതീഷ് കുമാര്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Amid reports of strained ties in the Bihar grand alliance, Nitish Kumar and Lalu Prasad Yadav have called separate meetings of legislators of their respective parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X