കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗ കേസുകളില്‍ കോടതി ഒത്തു തീര്‍പ്പിന് നില്‍ക്കരുതെന്ന് സുപ്രീംകോടതി

  • By Aiswarya
Google Oneindia Malayalam News

ദില്ലി:ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് പ്രതിയെ വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ച മദ്രാസ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീം കോടതി.

പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് ബലാത്സംഗത്തിനിരയായി ഒരു കൂഞ്ഞിന്റെ അമ്മയായ പെണ്‍കുട്ടിയോട് ഏഴുവര്‍ഷത്തിന് ശേഷം പ്രതിയുമായി ഒത്തുതീര്‍പ്പിന് നിര്‍ദേശിച്ച മദ്രാസ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്.

-supreme-court.

ബലാത്സംഗ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നത് തെറ്റാണെന്നും ഇത്തരം കേസുകളില്‍ കോടതി ഒത്തുതീര്‍പ്പിന് നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു. ബലാത്സംഗ കേസിലെ പ്രതിയോട് മൃദു സമീപനമെടുക്കുന്നത് സ്ത്രീകളുടെ അന്തസിനെ മാനിക്കുന്നതിന് എതിരാണെന്നും സുപ്രീം കോടതി

നേരത്തെ പെണ്‍കുട്ടിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ മദ്രാസ് കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.മദ്രാസ് ഹൈക്കോടതി ജഡ്ജി ദേവദാസിന്റെ വിധി സ്ത്രീകളുടെ അന്തസ്സിനെതിരാണെന്നായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. ഹൈക്കോടതിയുടെ വിധി ഒരേ സമയം കൗതുകരവും അതേസമയം തെറ്റുമാണെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

English summary
The Supreme Court on Wednesday held that there can be no compromise in a rape case in the name of promising wedlock.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X