കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി അഴിമതിക്കേസ്, മന്‍മോഹന്‍സിംഗിനെതിരെ തെളിവില്ലെന്ന് സിബിഐ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് സിബിഐ. ഇതോടെ മന്‍മോഹന്‍സിംഗ് കോടതിയില്‍ കയറേണ്ടിവരില്ല. മന്‍മോഹനെതിരെ കല്‍ക്കരി കേസ് പ്രതി മധു കോഡെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത്. മുന്‍ ത്സാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന മധു കോഡെയുടെ ആവശ്യം അടിസ്ഥാനമില്ലാത്തതാണെന്നാണ് സിബിഐ അറിയിച്ചത്.

ജിന്‍ഡാലിന് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ മന്‍മോഹന്‍ ഇടപെട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതില്‍ വസ്തുതാപരമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്.

modi

പ്രത്യേക കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. മധു കോഡെ മന്‍മോഹനെയും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അന്തിമ തീരുമാനമെടുത്തത് മന്‍മോഹന്‍ സിംഗ് ആണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

ഝാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടങ്ങള്‍ ക്രമവിരുദ്ധമായി ജിന്‍ഡാല്‍ കമ്പനിക്ക് അനുവദിച്ചുവെന്നായിരുന്നു കേസ്. മധു കോഡയുടെ ഹര്‍ജിയില്‍ അടുത്ത മാസം 16നു കോടതി വിധി പറയും.

English summary
The Central Bureau of Investigation (CBI) today told a special court that there is no prima facie evidence against former Prime Minister Manmohan Singh in coal block allocation case allegedly involving Jindal group firms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X