കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ആയതിനാല്‍ യുവതിക്ക് ഫ്‌ളാറ്റ് നിഷേധിച്ചു

  • By Mithra Nair
Google Oneindia Malayalam News

മുംബൈ : മുസ്ലിം ആണെന്ന കാരണത്താല്‍ ഡയമണ്ട് കമ്പനി യുവാവിന് ജോലി നിഷേധിച്ചത് അടുത്തിടെയാണ്. എന്നാല്‍ ഇപ്പോള്‍ മുസ്ലിമാണെന്ന ഒറ്റക്കാരണത്താല്‍ ഫ്‌ളാറ്റ് നിഷേധിച്ചെന്ന് 25 വയസ്സുകാരിയുടെ പരാതി. മുംബൈയിലാണ് സംഭവം. മിസ്ബ ഖ്വാദ്രിയാണ് പരാതിയുമായി രംഗത്തെത്തിയത്.

വഡാലയിലെ സാങ്വി ഹൈറ്റ്‌സിലെ 3 ബിഎച്ച്‌കെ അപാര്‍ട്‌മെന്റില്‍ താമസിക്കാനിരിക്കുകയായിരുന്നു മിസ്ബ. അവിടെ താമസിക്കുന്ന മറ്റ് കുടുംബങ്ങള്‍ മിസ്ബയെ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ബ്രോക്കര്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു.

mumbai

താങ്കള്‍ക്ക് മതത്തിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപം നേരിടേണ്ടിവന്നാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളോ ബ്രോക്കറോ ഒരു ഉത്തരവാദികളല്ലെന്ന പ്രസ്താവനയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെന്നും മിസ്ബ പറഞ്ഞു.

മുസ്ലിം ആണെന്ന കാരണത്താല്‍ പല ബ്രോക്കര്‍മാരും തനിക്ക് വീട് കാണിച്ചുതരാന്‍ പോലും തയ്യാറാകുന്നില്ലെന്നും മിസ്ബ് പറഞ്ഞു. ഒരു തവണ വീട്ടില്‍ താമസം തുടങ്ങി ഒരാഴ്ച കൊണ്ട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മിസ്ബ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

English summary
Growing up in Gujarat post-2002 riots exposed her to religious prejudice and forced ghettoisation. So when Misbah Quadri moved to Mumbai, she hoped the city, known for its cosmopolitan culture, would treat her better.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X