കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിത്യനാഥിന്റെ യുപിയില്‍ അവധിയില്ല; സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കര്‍ശന നിയന്ത്രണം!!

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ അവധിദിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രമുഖ വ്യക്തികളുടെ ജന്മദിനത്തിന് അവധി നല്‍കേണ്ടതില്ലെന്നും പ്രവൃത്തിദിവസമായി പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ഇത്തരം ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിയ്ക്കുമെന്നും അംബേദ്കര്‍ ജയന്തിയായ വെള്ളിയാഴ്ച ആദിത്യ നാഥ് വ്യക്തമാക്കി. അല്ലാത്ത പക്ഷം കുട്ടികള്‍ അവരെക്കുറിച്ച് ഓര്‍ക്കുകയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ഡോ. ബി ആര്‍ അംബേദ്കറിന്റെ 126ാം ജന്മദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അംബേദ്കറുടെ പേരില്‍ ഭീം ആപ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഭൂരഹിതരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ആരംഭിക്കുമെന്ന് വ്യാഴാഴ്ച യോഗി പ്രഖ്യാപിച്ചിരുന്നു.

yogi-adityanath-

ഇതിന് പുറമേ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാവര്‍ക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നും അദ്ദേഹം ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം യുപിയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കം.

English summary
Uttar Pradesh Chief Minister Yogi Adityanath on Friday said that schools across the state will not observe any holiday on the birth anniversaries of great personalities. The schools across the state will function as per routine, CM Yogi Adityanath reportedly said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X