കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ അബിന്‍ സൂരിയെ തിരിച്ചെത്തിയ്ക്കും... അപ്പോള്‍ മറ്റ് രണ്ട് ഡോക്ടര്‍മാരോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കാഠ്മണ്ഡുവില്‍ ഭൂചലനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോ അബിന്‍ സൂരിയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെത്തിക്കാനുള്ള ഒരുക്കങ്ങളെല്ലാം ആയി. ദില്ലി എയിംസില്‍ ആണ് ചികിത്സ ഒരുക്കുന്നത്.

എന്നാല്‍ അബിനൊപ്പം കാണാതായ രണ്ട് ഡോക്ടര്‍മാര്‍ കൂടിയുണ്ട്. ഡോ ദീപക്കും, ഡോര്‍ ഇര്‍ഷാദും. ദീപക്കിനെ കുറിച്ച് വിവരം ലഭിച്ചു എന്നായിരുന്നു ആദ്യം സുഹൃത്തുക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിച്ചില്ല.

Doctors

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് മൂവരും. ദീപക് കേളകം സ്വദേശിയും, ഇര്‍ഷാദ് മലപ്പുറം സ്വദേശിയും. ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ ഭൂചലനത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അബിന്‍ സൂരിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത്.

ഡോ ദീപക്കിന്റേയും ഡോ ഇര്‍ഷാദിന്റേയും ബന്ധുക്കള്‍ നേപ്പാളില്‍ എത്തിയുട്ടുണ്ട്. എന്നാല്‍ ഇരുവരെ കുറിച്ചും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും സുഹൃത്തുക്കളും എല്ലാം ഇവര്‍ക്കായി അന്വേഷണം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്.

യുഎഇയില്‍ നിന്ന് നേപ്പാളിലെത്തിയ സംഘത്തില്‍ മലയാളികളുണ്ടെന്നാണ് വിവരം. ഇവര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

English summary
No information about two doctors from Kerala who were in Nepal during Earthquake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X