കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധ നിരോധനം പണികൊടുത്തു; മാംസം ഇല്ലാതെ മുസ്ലീം വിവാഹ സല്‍ക്കാരം

ഉത്തര്‍ പ്രദേശിലെ മൊറാദാബാധിലാണ് മാംസം കിട്ടാതെ വെജിറ്റബിള്‍ ബിരിയാണി കൊടുത്ത് വിവാഹ സത്കാരം നടത്തിയത്

Google Oneindia Malayalam News

ലഖ്‌നൊ:ഗോവധ നിരോധനം തിരിച്ചടിയായി മുസ്ലിം വിവാഹങ്ങള്‍ മാംസാഹാരങ്ങള്‍ക്ക് വിട നല്‍കി.ഉത്തര്‍ പ്രദേശിലെ മൊറാദാബാധിലാണ് മാംസം കിട്ടാതെ വെജിറ്റബിള്‍ ബിരിയാണി കൊടുത്ത് വിവാഹ സത്കാരം നടത്തിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിറകെ സംസ്ഥാനത്ത് അനധികൃത കശാപ്പ് ശാലകള്‍ അടപ്പിച്ചിരുന്നു. ഇക്കാരണത്താല്‍ സംസ്ഥാനത്ത് കോഴി, ആട്, ബീഫ് തുടങ്ങിയവയ്ക്ക് ക്ഷാമം അനുഭവപ്പെട്ടതിനാലാണ് വെജിറ്റബിള്‍ ബിരിയാണി കൊടുത്ത് സത്കാരം നടത്തിയത്. ചൊവ്വാഴ്ച നടന്ന സത്കാര ചടങ്ങില്‍ പരമ്പരാഗത മാംസ ഭക്ഷണത്തിനു പകരം വെജിറ്റബിള്‍ ബിരിയാണി കൊടുക്കുകയായിരുന്നു.

xbiryani

വിവാഹത്തിന്റെ നടത്തിപ്പുകാരും മാംസത്തിന്റെ അപര്യാപ്തത കാരണമാണ് പച്ചക്കറി സല്‍ക്കാരം നടത്തേണ്ടി വന്നതെന്ന് അഭിപ്രായപ്പെട്ടു. മൊറാദാബാധ് സ്പ്യഷല്‍ ബിരിയാണിക്ക് പേരുകേട്ട സ്ഥലമാണ്. വായില്‍ വെള്ളമൂറുന്ന ബീഫ് ബിരിയാണി നല്‍കുന്ന ആലം ബിരിയാണി കട പ്രശസ്തമാണ്. ബീഫിന്റെ അഭാവം സംസ്ഥാനത്തെ ആകമാനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ബിജെപി ഭരണത്തില്‍ വന്നതിനു ശേഷം ഉണ്ടായ അനധികൃത കശാപ്പ്ശാലയടപ്പിക്കലിനെ തുടര്‍ന്ന് ആലം ബിരിയാണി കടയും മറ്റു ഹോട്ടലുകളിലും ചിക്കന്‍ ബിരിയാണിയും മറ്റുമാണ് ഇപ്പോള്‍ നല്‍കുന്നത്. ഈ അടുത്ത് യുപിയിലെ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ വിവാഹ സത്കാരത്തിന് ബീഫ് ബിരിയാണി നല്‍കാന്‍ അനുമതി ചോദിച്ചു കൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും അത് നിഷേധിക്കുകയാണുണ്ടായത്. തുംദെയ് കബാബി ലഘുഭക്ഷണശാലയിലും കുറച്ച് നാളായി രുചികരമായ ബീഫ് കബാബ് നിര്‍ത്തലാക്കിയിരുന്നു.

English summary
Due to shortage of meat, the organiser of a Muslim mass wedding in Uttar Pradesh decided to serve vegetable biryani to guests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X