കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍ വിടാന്‍ പദ്ധതിയില്ലെന്നു മല്യ

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രിട്ടന്‍ വിടാന്‍ പദ്ധതിയില്ലെന്നും ഇന്ത്യയില്‍ നിന്നും തന്നെ നാടുകടത്തുകയായിരുന്നെന്നും മദ്യരാജാവ് വിജയ് മല്യ. അറസ്റ്റ് ചെയ്യുകയോ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ ചെയ്യുന്നതുകൊണ്ട് ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ലെന്നും രാജ്യാന്തര ഇംഗ്ലീഷ് ദിനപത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസിനു നല്‍കിയ ആഭിമുഖത്തില്‍ മല്യ വ്യക്തമാക്കി.

വായ്പ തിരിച്ചടക്കുന്ന കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തിയിരുന്നു. താങ്ങാന്‍ പറ്റുന്ന തുകയാണെങ്കില്‍ തിരിച്ചടക്കും.വായ്പ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു ബാങ്ക് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അത് നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു

vijaymallya

മല്യയെ തിരിച്ചയക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യ ബ്രിട്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. വിദേശ കാര്യ മന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ക്ക് ഇതു സംബന്ധിച്ച കത്തു നല്‍കിയിരുന്നു.മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം രണ്ടു ദിവസം മുന്‍പാണ് റദ്ദാക്കിയത്.9,400 കോടിയുടെ വായ്പാ കുടിശ്ശിക വരുത്തി മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്.

English summary
Embattled tycoon Vijay Mallya Mallya said he was in "forced exile" and had no plans to leave Britain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X