കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതി നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍: തമിഴ്‌നാടിന് കാവേരി ജലം നല്‍കില്ല...

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി ജലം നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീം കോടതി നിര്‍ദേശം തള്ളിയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കങ്ങള്‍. ഇനിയൊരു ഉത്തരവുണ്ടാകും വരെ 2000 കുസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കാനുള്ള ഇടക്കാല ഉത്തരവുകള്‍ തുടരണമെന്നതായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

കുടിവെള്ളത്തിന് സംസ്ഥാനം പാടുപെടുന്ന അവസ്ഥയില്‍ തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ ചോദ്യം പോലും ഉയരുന്നില്ലെന്നാണ് കര്‍ണാടക ജലവിഭവ മന്ത്രി എംബി പാട്ടിലിന്റെ പ്രതികരണം. മാര്‍ച്ച് 21ന് ആണ് കാവേരി തര്‍ക്കത്തില്‍ അടുത്ത വിധി വരുന്നത് വരെ ഇടക്കാല ഉത്തരവുകള്‍ പാലിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതിയെ ചൂണ്ടികാണിച്ചതാണെന്നും സംസ്ഥാനത്തെ നിയമവിദഗ്ധര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 വെള്ളമുണ്ടെങ്കില്‍ നല്‍കിയേനേ...

വെള്ളമുണ്ടെങ്കില്‍ നല്‍കിയേനേ...

കുടിവെള്ളത്തിന് പോലും ജലം തികയാത്ത അവസ്ഥയാണ്. വെള്ളമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ നല്‍കിയേനേ. ബംഗലൂരുവിലും മൈസൂരിലും ഗ്രാമങ്ങളിലും പോലും മതിയായ കുടിവെള്ളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആ സമയത്ത് തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നത് ഒരു ചോദ്യം പോലും അല്ല എന്ന് എംബി പാട്ടില്‍ പറഞ്ഞു.

 ജസ്റ്റിസ് ദീപക് മിശ്ര

ജസ്റ്റിസ് ദീപക് മിശ്ര

ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കാവേരി ഇടക്കാല ഉത്തരവുകള്‍ പാലിക്കാന്‍ നിര്‍ദേശിച്ചത്.

 തല്‍സ്ഥിതി തുടരണം

തല്‍സ്ഥിതി തുടരണം

ജൂലൈ 11ന് കാവേരി തര്‍ക്കത്തില്‍ വിധി പ്രസ്താവിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിട്ടുള്ളത്. ഈ ഉത്തരവ് വരും വരെ തല്‍സ്ഥിതി തുടരാനായിരുന്നു നിര്‍ദേശം.

 സുപ്രീംകോടതി

സുപ്രീംകോടതി

മാര്‍ച്ച് 21ന് ആണ് കാവേരി തര്‍ക്കത്തില്‍ അടുത്ത വിധി വരുന്നത് വരെ ഇടക്കാല ഉത്തരവുകള്‍ പാലിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതിയെ ചൂണ്ടികാണിച്ചതാണെന്നും സംസ്ഥാനത്തെ നിയമവിദഗ്ധര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
Karnataka on Friday said there is no question of releasing Cauvery water to Tamil Nadu in line with the Supreme Court’s directive as the state itself is facing a shortage of drinking water.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X