ദീപികയുടെ ക്ലീവേജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത പണി
ദീപിക പദുക്കോണിന്റെ ക്ലീവേജ് ഷോ എന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ വന്ന ഫോട്ടോയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഞാനൊര് സ്ത്രീയാണ്, എനിക്ക് സ്തനങ്ങളുണ്ട് അതിന് നിങ്ങള്‍ക്കെന്ത് ചേതമാണ് എന്നാണ് ദീപിക ഇതിനോട് പ്രതികരിച്ചത്. അതും ട്വിറ്ററില്‍. ദീപിക, ഇതൊരു കോംപ്ലിമെന്റാണ്, യു ലുക്ക് സോ ഗ്രേറ്റ്, ഇത് ഞങ്ങള്‍ എല്ലാവരെയും കാണിച്ചു എന്നേയുള്ളൂ എന്ന് ടൈംസ് തിരിച്ചുപറഞ്ഞതോടെ കളി മാറി.
എന്തുകൊണ്ട് ദീപികയ്ക്ക് ക്ലീവേജ് പബ്ലിസിറ്റി വേണ്ട, 5 കാരണങ്ങള്‍!
നാണമില്ലാത്തവന്റെ ആസനത്തില്‍ വാല് മുളച്ചാല്‍ അതും തണല്‍ എന്ന് സോഷ്യല്‍ മീഡിയ ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ തിരിഞ്ഞു. സോഷ്യല്‍ മീഡിയയ്ക്കൊപ്പം മാധ്യമരംഗത്ത് നിന്നുള്ളവരും ദീപികയ്ക്ക് പിന്തുണയുമായി എത്തിയതോടെ ടൈംസ് ഓഫ് ഇന്ത്യ തികച്ചും നാണം കെട്ടു. സ്റ്റാന്‍ഡ് വിത് ദീപിക പദുക്കോണ്‍ എന്ന ഹാഷ് ടാഗുമായി രംഗത്തെത്തിയവരില്‍ ബര്‍ഖ ദത്തും പൂജ തല്‍വാറും പെടും.
അടുത്ത പേജില്‍: അവിടെയും ടൈംസ് ഓഫ് ഇന്ത്യ തനിസ്വഭാവം കാണിച്ചു