കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുചിമുറിയില്ലെങ്കില്‍ നിക്കാഹും വേണ്ട!!മൗലവിമാരും മുഫ്തിമാരും ഒറ്റക്കാലില്‍, ഫലം കാണുമോ!!

ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മൗലവിമാരും മുഫ്തികളുമാണ് നിലപാട് വ്യക്തമാക്കിയത്

Google Oneindia Malayalam News

ഗുവാഹത്തി: ശുചിമുറിയില്ലാത്ത വീട്ടിലേയ്ക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്നതിനെതിരെ മൗലവിമാരും മുഫ്തിമാരും. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മൗലവിമാരും മുഫ്തികളുമാണ് ശുചിമുറികളില്ലെങ്കില്‍ വിവാഹത്തിന് കാര്‍മികത്വം വഹിക്കില്ലെന്ന നിലപാടാണ് മുസ്ലിം മതനേക്കാന്മാര്‍ സ്വീകരിച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലെ മുസ്ലിം വിവാഹങ്ങള്‍ക്ക് ശുചിമുറികള്‍ നിര്‍ബന്ധമാണെന്ന് കാണിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ് മൂദ് അമദനി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള ചട്ടം കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിയ്ക്കും. ശുചിമുറിയില്ലാത്ത വീടുകളില്‍ നടക്കുന്ന നിക്കാഹിന് കാര്‍മികത്വം വഹിക്കില്ലെന്ന് ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മൗലവിമാരും മുഫ്തിമാരും തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു.

wedding

ശുചിമുറികളില്ലാത്ത വീടുകളിലെ ആചാരങ്ങളില്‍ പങ്കെടുക്കില്ലെന്ന് രാജ്യത്തെ എല്ലാ മതനേതാക്കന്മാരും തീരുമാനിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മുന്‍ രാജ്യസഭ എംപി കൂടിയായ മഅദനി ആസാം കോണ്‍ഫറന്‍സ് ഓണ്‍ സാനിറ്റേഷന്‍ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ വച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ശുചിമുറികളുടെ അഭാവം ചൂണ്ടിക്കാണിച്ച മതപണ്ഡിതന്മാര്‍ എല്ലാ വീടുകളിലും ശുചിമുറികള്‍ അനിവാര്യത ചൂണ്ടിക്കാണിച്ച മഅദനി അതിനുള്ള നീക്കം മതപണ്ഡിതന്മാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആഹ്വാനം ചെയ്യുന്നു.

English summary
No toilet, no nikah. Maulvis and muftis in Haryana, Himachal Pradesh and Punjab have decided not to solemnise marriage in a house where there is no toilet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X