കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയ പ്ലാന്റില്‍ നിന്നും 700 രൂപയ്ക്ക് 'അമ്മ' ഫോണുകള്‍?

  • By Gokul
Google Oneindia Malayalam News

ചെന്നൈ: അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന നോക്കിയയുടെ പ്ലാന്റില്‍ നിന്നും അമ്മ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി കമ്പനിയിലെ ട്രേഡ് യൂണിയന്‍ രംഗത്തെത്തി. അടുത്തമാസം ഒന്നാം തീയതിമുതല്‍ പ്ലാന്റ് അടച്ചു പൂട്ടുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആയിരക്കണക്കിന് ഫോണുകള്‍ ദിവസവും നിര്‍മിച്ചുവന്നിരുന്ന നോക്കിയയുടെ ചെന്നൈ ശ്രീപെരുംപുതൂരിലെ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും 700 രൂപയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഫോണുകള്‍ നിര്‍മിക്കാമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇത്രയും ആധുനിക സജ്ജീകരണങ്ങളുള്ള പ്ലാന്റ് നശിപ്പിക്കരുതെന്നും തൊഴിലാളലി സംഘടനകള്‍ ആവശ്യപ്പെട്ടു.

jaya

ഇത്തരം ഒരു ആവശ്യവുമായി ഇന്ത്യന്‍ തൊഴിലാല്‍ യൂണിയന്‍ പ്രസിഡന്റും പെരുമ്പൂരില്‍ നിന്നുളള എംഎല്‍എയുമായ സൗന്ദര്യരാജന്റെ നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തെയും മുന്‍ മുഖ്യമന്ത്രി ജയലളിതയെയും കാണും. കുറഞ്ഞ ചിലവില്‍ മൊബൈല്‍ ഫോണ്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാവുന്ന പ്രൊജക്റ്റുമായാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണുന്നത്.

ചെന്നൈ ഫാക്ടറിയില്‍ നിന്നും ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നതിനുള്ള കരാറില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്മാറിയതോടെയാണ് കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്. മാര്‍ച്ചില്‍ 6,000 തൊഴിലാളികള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു. ഇതില്‍ 5,000 പേര്‍ക്ക് വിആര്‍എസ് നല്‍കി. ബാക്കിയുള്ളവര്‍ കമ്പനി പൂട്ടുന്നതോടെ വഴിയാധാരമാകുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.

English summary
Nokia workers Trade unions want 'Amma' mobile made in Nokia plant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X