കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കുകിഴക്കന്‍ റെയില്‍വേ മൂന്ന് മാസത്തില്‍ ഈടാക്കിയത് 12.06 കോടി പിഴ

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തില്‍ റെയില്‍വേ ഈടാക്കിയത് 12.06 കോടി രൂപ പിഴ. ടിക്കറ്റ് എടുക്കാതെയാണ് ട്രെയിന്‍ യാത്രയെന്ന് കണക്കില്‍ നിന്നും വ്യക്തം.

റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, സംഭവം വടകരയില്‍റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, സംഭവം വടകരയില്‍

171,578 കേസുകളാണ് മൂന്ന് മാസത്തില്‍ റെയില്‍വേ രജിസ്റ്റര്‍ ചെയ്തത്. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍, അനധികൃത യാത്രക്കാര്‍ എന്നിവര്‍ക്കായിരുന്നു പിഴ ചുമത്തിയത്. ടിക്കറ്റ് ഇല്ലാത്തെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ ദിവസത്തില്‍ കുറഞ്ഞത് 1910 കേസുകളാണ് ചാര്‍ജ് ചെയ്തിരുന്നത്.

 railway

ബുക്ക് ചെയ്യാതെ ലഗേജുകള്‍ കടത്തുന്നവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. 13,467 കേസുകളാണ് ഇക്കൂട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസമിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം കേസുകളാണ് അസമില്‍ മാത്രമായി ചാര്‍ജ് ചെയ്തത്.

നിശ്ചയത്തിന് ശേഷം വിവാഹം മുടക്കിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കണം!!നിശ്ചയത്തിന് ശേഷം വിവാഹം മുടക്കിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കണം!!

റെയില്‍വേ ഡിപാര്‍ട്ട്‌മെന്റ് അപ്രതീക്ഷിതമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമകേടുകള്‍ കണ്ടെത്തിയത്. മൂന്ന് മാസത്തോളം തുടര്‍ന്ന പരിശോധന ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതില്‍ നിന്നും യാത്രക്കാരെ പിന്തിരിപ്പിച്ചിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കണക്കുകള്‍ പ്രകാരം വര്‍ഷത്തില്‍ കോടികളുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും സംഭവിക്കുന്നത്. മൂന്ന് മാസം പിഴ മാത്രമായി 12 കോടിയോളം തുക ഈടാകാന്‍ കഴിഞ്ഞെങ്കില്‍ വര്‍ഷത്തില്‍ 144 കോടി രൂപയാണ് റെയില്‍വേയ്ക്ക് നഷ്ടം സംഭവിക്കുന്നത്.

English summary
The Northeast Frontier Railway (NFR) registered 171,578 cases of ticketless or improper travel in the April-June quarter, collecting Rs 12.06 crore in fines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X