കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 പേരെ വെച്ച് ക്രിക്കറ്റ് കളിക്കുന്നതുപോലെയാണ് യുദ്ധവിമാനങ്ങളുടെ എണ്ണമെന്ന് വ്യോമസേനാ മേധാവി!!!

ഇന്ത്യക്ക് ആവശ്യത്തിന് യുദ്ധ വിമാനങ്ങളില്ലെന്ന് വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യക്ക് ആവശ്യത്തിന് യുദ്ധവിമാനങ്ങളില്ലെന്ന് വ്യോമസേനാ മേധാവി മാര്‍ഷല്‍ ബിഎസ് ധനോവ. 11 പേര്‍ വേണ്ടിടത്ത് 7 പേരെ വെച്ച് ക്രിക്കറ്റ് കളിക്കേണ്ട അവസ്ഥയാണ് യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ളതെന്നും ധനോവ കുറ്റപ്പെടുത്തി. തീവ്രവാദ ആക്രമണത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരെ പോരാടാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്ന അവസരത്തില്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടേണ്ടതുണ്ടെന്ന് ബിഎസ് ധനോവ വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ധനോവയുടെ വെളിപ്പെടുത്തല്‍. കരസേനയും യുദ്ധത്തിന് തയ്യാറാണെന്ന് രണ്ടു ദിവസം മുന്‍പ് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.

നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നു കൊണ്ടുള്ള യുദ്ധം പ്രോത്സാഹിപ്പിക്കരുത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന നാശ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ അത് സഹായിക്കും. മാവോയിസ്റ്റുകള്‍ക്കെതിരെ യുദ്ധം പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ബിഎസ് ധനോവ പറഞ്ഞു.

ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ക്ക് 'പണി' കിട്ടിത്തുടങ്ങി!! ഒരാള്‍ കൂടി...കൊല്ലപ്പെട്ടത് മുഖ്യകണ്ണി ?ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ക്ക് 'പണി' കിട്ടിത്തുടങ്ങി!! ഒരാള്‍ കൂടി...കൊല്ലപ്പെട്ടത് മുഖ്യകണ്ണി ?

-indian-air-force

ഗള്‍ഫ് പ്രതിസന്ധിക്കിടെ ഉഗ്രസ്‌ഫോടനം; ചോരയില്‍ മുങ്ങി ബഹ്‌റൈന്‍ നഗരം, പിന്നില്‍?ഗള്‍ഫ് പ്രതിസന്ധിക്കിടെ ഉഗ്രസ്‌ഫോടനം; ചോരയില്‍ മുങ്ങി ബഹ്‌റൈന്‍ നഗരം, പിന്നില്‍?

നിലവില്‍ ഇന്ത്യന്‍ വ്യോമസേനക്ക് 32 യുദ്ധ വിമാനങ്ങളാണുള്ളത്. ചൈന, പാകിസ്താന്‍ പോലുള്ള രാജ്യങ്ങളോട് യുദ്ധത്തില്‍ പോരാടാനാവശ്യമായ ഏറ്റവും കുറഞ്ഞ യുദ്ധവിമാനങ്ങളുടെ എണ്ണം 42 ആണെന്നും ബിഎസ് ധനോവ പറഞ്ഞു.

English summary
Air Chief Marshal B S Dhanoa says there is no enough warplanes for India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X