കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ബന്ധിച്ച് ഒരാളെപ്പോലും ഇസ്ലാമിലേക്ക് മതം മാറ്റിയിട്ടില്ല; പറയുന്നത് പോലീസ്

  • By അക്ഷയ്‌
Google Oneindia Malayalam News

മംഗളൂരു: സുള്ളിയ താലൂക്കില്‍ ഉസ്ലാമിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ബിജെപിയുടെ പ്രസ്താവനയ്‌ക്കെതിരെ ദക്ഷിണ കന്നട പോലീസ്. ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് മതം മാറ്റിയ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നിര്‍ബന്ധിച്ച് മതം മാറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ദക്ഷിണ കന്നട ബിജെപി യൂണിറ്റിന്റെ പ്രസ്താവനയ്ക്കുള്ള പോലീസിന്റെ മറുപടിയായിരുന്നു ഇത്.

ബിജെപിയെ കൂടാതെ വിഎച്ച്പിയും ഭജ്‌റംഗ്ദളും സമാനമായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സുള്ളിയ താലൂക്കിലെ മണ്ഡെകോലു ഗ്രാമവാസിയായ സതീഷ് ആചാര്യയുടെ മതം മാറ്റമാണ് വിവാദമായത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആശീര്‍വാദത്തോടെ ചിലര്‍ യുവാക്കളെ ഇസ്ലാമിലേയ്ക്ക് മതം മാറ്റുന്നുവെന്നാണ് ബിജെപി നേതാവ് സഞ്ജീവ് മതണ്ഡൂര്‍ ആരോപിച്ചത്.

Mangaluru map

എന്നാല്‍ ഇത്തരം ആരോപണം തെറ്റാണെന്ന് എസ്പി ഭൂഷണ്‍ ഗുലാബ്രായോ ബോറാസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ മത പരിവര്‍ത്തനം നടത്തിയതായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍:

മംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ ...

വിവാഹത്തിന് മാതാപിതാക്കള്‍ക്കൊപ്പം നാട്ടില്‍ എത്തിയ പെണ്‍കുട്ടി എയര്‍പോര്‍ട്ടില്‍ നിന്നും മുങ്ങി

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ച അധ്യാപകന്‍ കേരളത്തില്‍?

English summary
Not a single case of forcible conversions to Islam: Dakshina Kannada police clarifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X