കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് പ്രതിസന്ധി; മാറ്റി വച്ചത് 50,000 കല്യാണങ്ങള്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ആന്ധ്രയിലും തെലുങ്കാനയിലും മാറ്റി വച്ചത് 50,000 വിവാഹങ്ങള്‍. നിയമ പ്രകാരം വിവാഹ ആവശ്യത്തിന് വേണ്ടി 2.5 ലക്ഷം രൂപ വരെ ബാങ്കില്‍ നിന്നും പിന്‍വലിക്കാം.

  • By Akhila
Google Oneindia Malayalam News

ഹൈദരബാദ്; നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ആന്ധ്രയിലും തെലുങ്കാനയിലും മാറ്റി വച്ചത് 50,000 വിവാഹങ്ങള്‍. നിയമ പ്രകാരം വിവാഹ ആവശ്യത്തിന് വേണ്ടി 2.5 ലക്ഷം രൂപ വരെ ബാങ്കില്‍ നിന്നും പിന്‍വലിക്കാം. എന്നാല്‍ സാധരണക്കാര്‍ക്ക് ആ പണം പോലും പിന്‍വലിക്കാന്‍ കഴിയുന്നില്ല. പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡുകള്‍ക്ക് പുറമെ മറ്റ് പല ഡോക്യുമെന്റുകളും ഹാജരാക്കാനാണ് ബാങ്കില്‍ നിന്ന് ആവശ്യപ്പെടുന്നത്.

ആന്ധ്രയിലും തെലുങ്കാനയിലും ഇത് കല്യാണ സീസനാണ്. ഈ ആഴ്ച തന്നെ 20,000 ത്തോളം കല്യാണങ്ങളാണ് മാറ്റി വച്ചിരിക്കുന്നത്. മകളുടെ വിവാഹത്തിനായി വച്ചിരുന്ന പണം പോലും പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് പറയുന്നു. തന്റെ വീട് വിറ്റാണ് മകളുടെ വിവാഹം നടത്തുന്നത്. എന്നാല്‍ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കില്‍ സൂക്ഷിച്ച ആ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നു. മതപ്പൂര്‍ സ്വദേശിനിയായ ചന്ദ്രിക പറയുന്നു.

marriage-04

ഡിസംബര്‍ 30നും ജനുവരി 15ലേക്കും വിവാഹങ്ങള്‍ മാറ്റി വച്ചിട്ടുണ്ട്. ബാങ്കുകളില്‍ കറന്‍സി ഇല്ലാത്തതിനാല്‍ മുഴുവന്‍ പണം നല്‍കാന്‍ തയ്യാറാകുന്നില്ലാത്തതും ഇപ്പോഴത്തെ പ്രശ്‌നമാണ്. എന്നാല്‍ ആര്‍ബിഐയുടെ ചട്ടങ്ങളില്‍ നിന്ന് മാറി ബാങ്കുകള്‍ പുതിയ നിയമം ഉണ്ടാക്കുകയാണെന്നും ചില ആരോപണങ്ങള്‍ ഉണ്ട്.

പുതിയ സാമ്പത്തിക പരിഷ്‌കരണത്തിലെ പ്രശ്‌നങ്ങള്‍ എപ്പോള്‍ പരിഹരിക്കുമെന്ന് വ്യക്തമല്ല. അതുക്കൊണ്ട് തന്നെ വിവാഹത്തിന് മറ്റൊരു മുഹൂര്‍ത്തം ഉണ്ടാകുമോ എന്ന പേടിയാണ് മാതാപിതാക്കള്‍ക്ക്. 30 കുടുംബങ്ങള്‍ വിവാഹത്തിന് വേണ്ടി പുതിയ ഡേറ്റ് തീരുമാനിച്ചതായി ജോത്സ്യന്‍ പി വേണു സ്വാമി ദേശിയ മാധ്യമത്തിനോട് പറഞ്ഞു.

അതേസമയം സ്ത്രീധനത്തിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരാണ് ആന്ധ്രാക്കാര്‍. പറഞ്ഞ സമയത്ത് പണം കൈയില്‍ കിട്ടിയില്ലെങ്കില്‍ കല്യാണം മുടങ്ങുമോ എന്ന പേടിയും പല അവിടുത്തെ പല കുടുംബങ്ങള്‍ക്കുമുണ്ട്.

English summary
Note ban: Many of 50,000 Andhra weddings put off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X