നോട്ട് നിരോധനം നമ്മുടെ നേട്ടത്തിനല്ല, അടുത്ത തലമുറയ്ക്ക് വേണ്ടി! ജെയ്റ്റ്‌ലി പറയുന്നത് സത്യമോ?

നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ് ഉണ്ടായെന്നും ഇപ്പോള്‍ ബാങ്കുകളില്‍ വലിയ ക്യൂ കാണാനില്ലെന്നും അദ്ദേഹം.

  • Updated:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന നടപടിയെ വാനോളം പുകഴ്ത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്ത തലമുറയെ മുന്നില്‍ കണ്ടാണ് മോദി നോട്ട് നിരോധനം നടപ്പാക്കിയിരിക്കുന്നതെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ മോദിയുടെ ചിന്ത അടുത്ത തലമുറയെ കുറിച്ചാണെന്നും ജെയ്റ്റ്‌ലി.

നോട്ട് നിരോധനം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവെന്നും ജെയ്റ്റ്‌ലി പറയുന്നു. നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ് ഉണ്ടായെന്നും ഇപ്പോള്‍ ബാങ്കുകളില്‍ വലിയ ക്യൂ കാണാനില്ലെന്നും അദ്ദേഹം. നൂതന സാങ്കേതിക വിദ്യയെയും പരിഷ്‌കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസ് നിലപാട് ദുരന്തമാണെന്നും ജെയ്റ്റ്‌ലി.

കള്ളപ്പണത്തിനെതിരായ ശക്തമായ നടപടി

കള്ളപ്പണത്തിനെതിരായ ശക്ത്മായ നടപടിയാണ് മോദിയുടേതെന്ന് ജെയ്റ്റ്‌ലി പറയുന്നു. സമ്പദ് വ്യവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെയും ശക്തമായി നേരിടാനുറച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ജെയ്റ്റ്‌ലി പറയുന്നു. ഇതിനായി അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ വിജയകരമാണെന്നും ജെയറ്റ്‌ലി പറയുന്നു. അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൗറീഷ്യസ്, സിംഗപ്പൂര്‍, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളുമായി കള്ളപ്പണത്തെ നേരിടുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ജെയ്റ്റ്‌ലി.

സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ബിനാമി നിയമം

സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ബിനാമി നിയമം കൊണ്ടുവന്നുവെന്നും ഈ വര്‍ഷം പ്രാബല്യത്തില്‍ വന്ന ജിഎസ്ടി നികുതി ഭരണ നിര്‍വഹണത്തില്‍ കൃത്യത കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ട് കൊണ്ടു വന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും അദ്ദേഹം പറയുന്നു.

മോദിക്ക് വേണ്ടത് പൊളിറ്റിക്കല്‍ ഫണ്ട് ശുദ്ധീകരണം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ട് ശുദ്ധീകരിക്കുന്നതിനെ കുറിച്ചാണ് മോദി ഇപ്പോള്‍ സംസാരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് പണത്തിന് സ്വാധീനമുള്ള രീതി തുടരുന്നതിനോടാണ് താത്പര്യമെന്നും അദ്ദേഹം പറയുന്നു.

ജനങ്ങളുടെ പിന്തുണ

നോട്ട് നിരോധനത്തില്‍ ജനങ്ങളുടെ പിന്തുണ മോദിക്കുണ്ടെന്ന് ജെയ്റ്റ്‌ലി പറയുന്നു. പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടും ജനങ്ങള്‍ നോട്ട് നിരോധനത്തെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. സര്‍വെ ഫലങ്ങള്‍ ഇത് വ്യക്തമാക്കുന്നുവെന്നും ജെയ്റ്റ്‌ലി.

ജെയ്റ്റ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

English summary
Two months into the ban on high-value currency, the once serpentine queues outside banks "have disappeared", claimed finance minister Arun Jaitley in a Facebook post today.
Please Wait while comments are loading...