കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രവേശം സിദ്ദുവിന് ഘര്‍വാപസി! പോരാട്ടം മയക്കുമരുന്നിനെതിരെ!

പഞ്ചാബിലെ യുവാക്കളെ മയക്കുമരുന്നിന്‍റെ പിടിയില്‍ നിന്ന് രക്ഷിക്കാനാണ് തന്‍റെ പോരാട്ടമെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന നവ്ജ്യോത്സിങ് സിദ്ദു. കോണ്‍ഗ്രസിലേക്കുള്ള വരവ് ഘര്‍വാപസിയാണെന്നും സിദ്ദു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ യുവാക്കളെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനാണ് തന്റെ പോരാട്ടമെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരവും മുന്‍ ബിജെപി എംപിയുമായ നവജ്യോത്സിങ് സിദ്ദു. മയക്കു മരുന്ന് പഞ്ചാബിലെ യാഥാര്‍ഥ്യമാണെന്ന് സിദ്ദു. പഞ്ചാബിലെ യുവാക്കളുടെ ജീവിതം മയക്കു മരുന്നിലൂടെ നശിപ്പിക്കപ്പെടുന്നുവെന്നും സിദ്ദു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം, നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ തന്നെ!അഭ്യൂഹങ്ങള്‍ക്ക് വിരാമം, നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ തന്നെ!

താന്‍ ജന്മം കൊണ്ട് ഒരു കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസിലേക്കുളള വരവ് ഘര്‍വാപസിയാണെന്നും സിദ്ദു. തന്റെ പിതാവ് 40 വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സിദ്ദു പറയുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു സിദ്ദു ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

navjyot singh sidhu

ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന ആരുടെ കീഴിലും എവിടെനിന്നു വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്ന് സിദ്ദു പറഞ്ഞു. മയക്കു മരുന്നു തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്നും സിദ്ദു വ്യക്തമാക്കി.

ബാദല്‍ സര്‍ക്കാരിനെ സിദ്ദു രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. പഞ്ചാബില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ ഒരു കുടുംബത്തിനു വേണ്ടി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപി അകാലി ദള്‍ സഖ്യത്തിനെതിരെയും സിദ്ദു ആഞ്ഞടിച്ചു.

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ സിദ്ദുവിനെ ബാദലുകള്‍ക്കെതിരെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നാണ് വിവരങ്ങള്‍. അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദു മത്സരിക്കുമെന്നാണ് വിവരം.

English summary
Navjot Singh Sidhu said he's a "born Congressman" and his entry into the Congress is akin to a "ghar wapasi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X