കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഗ്രി വിവാദം പൊളിച്ചടുക്കി, ഇപ്പോള്‍ കോണ്‍ഗ്രസിന് മോദിയുടെ വയസ്സാണ് പ്രശ്‌നം!

  • By Kishor
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈസ്‌കൂള്‍ വരെ മാത്രമേ പോയിട്ടുള്ളൂ എന്ന് എഡിറ്റ് ചെയ്ത വീഡിയോ ഇട്ട് പ്രചരിപ്പിച്ച മോദി വിരുദ്ധര്‍ക്ക് നല്ല പണിയാണ് കിട്ടിയത്. താന്‍ വിദൂരവിദ്യാഭ്യാസം വഴി ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട് എന്ന് മോദി തന്നെ പറയുന്ന യഥാര്‍ഥ വീഡിയോ പ്രചരിച്ചതോടെ മോദിയുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചു നടന്നവര്‍ക്ക് ഉത്തരം മുട്ടി.

<strong>പഠിച്ചത് ഹൈസ്‌കൂള്‍ വരെയെന്ന് മോദി പറഞ്ഞത് സത്യമാണ്, പക്ഷേ...</strong>പഠിച്ചത് ഹൈസ്‌കൂള്‍ വരെയെന്ന് മോദി പറഞ്ഞത് സത്യമാണ്, പക്ഷേ...

വിദ്യാഭ്യാസ യോഗ്യതാ വിവാദത്തിന് പിന്നാലെ നരേന്ദ്ര മോദിയുടെ ജനനത്തീയതി സംബന്ധിച്ച വിവാദവുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍. മോദിയുടെ ജനനത്തീയതി പലയിടത്തും പലതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശികാന്ത് ഗോഹില്‍ പറയുന്നത്. മോദിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കാട്ടിയാണ് ഗോഹില്‍ ഇക്കാര്യം പറയുന്നത്.

narendra-modi

മോദി പന്ത്രണ്ടാം ക്ലാസിന് ചേര്‍ന്ന വിസ്‌നഗര്‍ എം എന്‍ കോളജിലെ രജിസ്റ്റര്‍ പ്രകാരം 1949 ആഗസ്ത് 29 ആണ് മോദിയുടെ ജനനത്തീയതി. എന്നാല്‍ പബ്ലിക് ഡൊംമൈനില്‍ നരേന്ദ്ര മോദിയുടെ ഔദ്യോഗിക ജനനത്തീയതിയായി അറിയപ്പെടുന്നത് 1950 സെപ്തംബര്‍ 17 ആണ്. ഇതില്‍ ഏതാണ് മോദിയുടെ ശരിക്കുള്ള ജനനത്തീയതി. എന്തുകൊണ്ടാണ് മോദിക്ക് രണ്ട് ജനനത്തീയതികള്‍ കാണുന്നത് - ഗോഹില്‍ ചോദിക്കുന്നു.

പാന്‍ കാര്‍ഡിലും പാസ്‌പോര്‍ട്ടിലും മോദിയുടെ ജനനത്തീയതിയായി ഏതാണ് കൊടുത്തിരിക്കുന്നതെന്നും ഗോഹില്‍ ചോദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മോദി ജനനത്തീയതി അടയാളപ്പെടുത്തിയിട്ടില്ല. വയസ് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതേസമയം കോണ്‍ഗ്രസിന്റെ ഈ ആരോപണത്തെ കളിയാക്കുകയാണ് സോഷ്യല്‍ മീഡിയ. നാളെ താന്‍ മോദി തന്നെയാണോ എന്ന് തെളിയിക്കാന്‍ പോലും മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കാം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

English summary
Congress raised questions over Prime Minister Narendra Modi's date of birth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X