കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ട്വിറ്ററിലൂടെ പരാതികള്‍ അറിയിക്കാം...പുതിയ സംവിധാനവുമായി സുഷമാ സ്വരാജ്...

ട്വീറ്റ് ചെയ്തു കഴിഞ്ഞാല്‍ ഇന്ത്യന്‍ എംബസി പ്രശ്‌നത്തില്‍ ഇടപെടുമെന്നും സഹായം ഉറപ്പാക്കുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

Google Oneindia Malayalam News

ദില്ലി: പ്രവാസികളുടെ പരാതികള്‍ അറിയിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. ഇനി മുതല്‍ പ്രവാസികള്‍ക്ക് ട്വിറ്ററിലൂടെ പരാതി അറിയിക്കാം. പ്രവാസികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാനായി ആരംഭിച്ച മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില്‍ പിടിക്കുന്നു!ഇതെന്ത് പ്രിന്‍സിപ്പല്‍,ഗുരുതര ആരോപണങ്ങള്‍...പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില്‍ പിടിക്കുന്നു!ഇതെന്ത് പ്രിന്‍സിപ്പല്‍,ഗുരുതര ആരോപണങ്ങള്‍...

പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാനായി ആവിഷ്‌ക്കരിച്ച മദദ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇതില്‍ നിന്ന് ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട എംബസിക്ക് ട്വീറ്റ് ചെയ്യാനാണ് മന്ത്രി പറയുന്നത്. ട്വീറ്റ് ചെയ്തു കഴിഞ്ഞാല്‍ ഇന്ത്യന്‍ എംബസി പ്രശ്‌നത്തില്‍ ഇടപെടുമെന്നും സഹായം ഉറപ്പാക്കുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

sushmaswaraj

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ എല്ലാ ഇന്ത്യക്കാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അവരുടെ പ്രശ്‌നങ്ങളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 2015ല്‍ മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. മദദ് വെബ്‌സൈറ്റിന്റെ മൊബൈല്‍ ആപ്പും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ പുരോഗതിയും സ്വീകരിച്ച നടപടികളും അറിയാന്‍ മദദില്‍ സൗകര്യവുമുണ്ട്.

English summary
nri people can submit their complaints through Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X