കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടില്‍ അക്കൗണ്ടില്ലാത്ത പ്രവാസികൾക്ക് ഇരുട്ടടി!! വി​ദേശത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

നികുതി നിയമമനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ 180 ദിവസത്തിലധികം രാജ്യത്ത് താമസിക്കാത്ത പ്രവാസികൾക്ക് ചട്ടം ബാധകമായിരിക്കില്ല

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലാത്ത പ്രവാസികൾക്ക് പുതിയ നിർദേശവുമായി ആദായനികുതി വകുപ്പ്. ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലാത്തവർ വിദേശത്തുള്ള അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശം. ഇന്ത്യയിലും വിദേശരാജ്യത്തും അക്കൗണ്ടുള്ളവർ രണ്ട് അക്കൗണ്ടുകളിൽ ഏതെങ്കിലും ഒന്നിന്റെ വിവരങ്ങൾ മാത്രം സമർപ്പിച്ചാൽ മതി. ഇത്തരക്കാർക്ക് വിദേശത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണമെന്ന് നിർബന്ധമില്ല. ഇൻകം ടാക്സ് റിട്ടേൺ , 2 എന്നിവ സമർപ്പിക്കുന്നതിനാണ് ഈ ചട്ടങ്ങൾ‍ ബാധകമായിട്ടുള്ളത്.

Bank Account

നികുതി നിയമമനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ 180 ദിവസത്തിലധികം രാജ്യത്ത് താമസിക്കാത്ത പ്രവാസികളോ നേരത്ത കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിനുള്ളിൽ 60 ദിവസമോ ഇന്ത്യയിൽ കഴിഞ്ഞിട്ടില്ലാത്തവർക്കോ ഈ ചട്ടങ്ങൾ ബാധകമായിരിക്കില്ല. ശമ്പളം, സ്വത്തിൽ നിന്നുള്ള വരുമാനം എന്നിവ ഉൾപ്പെടെ മൊത്തം വരുമാനം 50 ലക്ഷത്തിൽ കുറവുള്ളവരാണ് ഇൻകം ടാക്സ് റിട്ടേൺസ് 1 ന്റെ പരിധിയിൽപ്പെടുന്നത്. വ്യക്തികളും ഹിന്ദു കൂട്ടുകുടുംബ​ങ്ങളിൽ താമസിക്കുന്നവരുമാണ് ഇൻകം ടാക്സ് റിട്ടേൺസ് 2 ന്റെ പരിധിയിൽ വരുന്നത്.

Bank Account 2

എന്നാൽ ഇത് രാജ്യത്തെ കള്ളപ്പണക്കാർ‍ക്കെതിരെയുള്ള പോരാട്ടമായി സാമ്പത്തിക രം​ഗത്തെ വിദ​ഗ്ദർ കണക്കാക്കുന്നില്ല. 2017-18 വർഷത്തെ ധനകാര്യ ബില്ലിലെ നിർദേശ പ്രകാരം രാജ്യത്ത് ആദായനികുതിയുമായി ബന്ധപ്പെട്ട് പല ചട്ടങ്ങളും നിലവിൽ വന്നിരുന്നു. നികുതി ദായകര്‍ ജൂലൈ ഒന്നുമുതൽ നിർബന്ധമായും ആധാർ കാർഡും പാന്‍ കാർഡും തമ്മില്‍ കൂട്ടിയോജിപ്പിക്കണമെന്ന് സർക്കാര്‍ നിർദേശവും ഇതിൻ‍റെ അടിസ്ഥാനത്തിലാണ് പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

2017-18 വർഷത്തെ ധനകാര്യ ബില്ലിലാണ് 12 അക്ക ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്നുള്ള ചട്ടം കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളത്. വ്യത്യസ്ത പാൻകാർഡുകൾ ഉപയോഗിച്ച് നടത്തുന്ന നികുതി തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ആധാറും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിച്ച് ആദായനികുതി സമർപ്പിക്കാനുള്ള ചട്ടം കൊണ്ടുവരുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ആദായ നികുതി സമർപ്പിക്കാത്തവര്‍ക്കും തങ്ങളുടെ പക്കലുള്ള ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാർ വിജ്ഞാപന പ്രകാരമുള്ള തിയ്യതിയ്ക്ക് ശേഷം കാർഡ‍് അസാധുവാകും. ആദായനികുതി വകുപ്പ് നിയമത്തിലെ 139എഎ വകുപ്പ് പ്രകാരമാണിത്.

English summary
Non-resident Indians who do not have Indian bank accounts will have to give details of their foreign bank accounts in income-tax returns — ITR1 and ITR2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X