കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള ഒപ്പിട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരിക്കാം; ഡിജിറ്റലല്ലേ, ബയോമെട്രിക് മതിയെന്ന് യോഗി

Google Oneindia Malayalam News

ലഖ്‌നൊ: സംസ്ഥാനത്ത് ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സ്ഥാപിക്കാനുള്ള നീക്കവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ബ്ലോക്ക് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

ശനിയാഴ്ച രാത്രി ഗ്രാമീണ വികസന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു യോഗിയുടെ പ്രഖ്യാപനം. ബ്ലോക്ക് ഓഫീസ് വരെയുള്ള എല്ലാ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ ഹാജര്‍ നിലയും ജോലി സമയവും കൃത്യമായി വിലയിരുത്തുന്നതിന് വേണ്ടിയാണ് ആദിത്യനാഥിന്റെ നീക്കം.

ബയോമെട്രിക് അറ്റന്‍ഡന്‍സ്

ബയോമെട്രിക് അറ്റന്‍ഡന്‍സ്

ബ്ലോക്ക് ഓഫീസ് തലം വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ജോലിയ്‌ക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ വില്ലേജ്, പഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് നീക്കം. ഓഫീസുകളില്‍ നടക്കുന്ന ജോലികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് കൂടി വേണ്ടിയാണ് നിര്‍ദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാന്‍ മന്ത്രി ആവാസ് യോജന

പ്രധാന്‍ മന്ത്രി ആവാസ് യോജന

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയുടെ രജിസ്‌ട്രേഷന്‍, 5.73 ലക്ഷം കുടുംബങ്ങളുടെ വീടുകളുടെ ഫോട്ടോകള്‍ക്ക് അംഗീകാരം നല്‍കുക എന്നീ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് സുതാര്യമുള്ളതാക്കാന്‍ സജീവ പ്രവര്‍ത്തകരെ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുടിവെള്ള പദ്ധതി വിലയിരുത്തും

കുടിവെള്ള പദ്ധതി വിലയിരുത്തും

വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന നീര്‍ നിര്‍മല്‍, രാജ്യ ഗ്രാമീണ്‍ പയ്ജല്‍ യോജന എന്നീ നാഷണല്‍ റൂറല്‍ ഡ്രിങ്കിംഗ് വാട്ടര്‍ പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങളും യുപി മുഖ്യമന്ത്രി ശനിയാഴ്ച നടന്ന യോഗത്തില്‍ ആരാഞ്ഞു.

English summary
To ensure that all government employees reach work on time, Uttar Pradesh chief minister Yogi Adityanath has instructed that a biometric attendance system be put in place in offices up to the block level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X