കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഇപിഎസ് സര്‍ക്കാര്‍ നിലംപൊത്തും; തിരഞ്ഞെടുപ്പ് ഉടനെന്ന് ഒപിഎസ്, പ്രചാരണം തുടങ്ങി

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതെ ലയനം സാധ്യമല്ലെന്ന് പനീര്‍ശെല്‍വം തുറന്നുപറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന ലയന ചര്‍ച്ച അനിശ്ചതത്വത്തിലായിരിക്കെ, ലയനം ഉണ്ടാവില്ലെന്ന് സൂചന നല്‍കി ഒ പനീര്‍ശെല്‍വം. തമിഴ്‌നാട്ടില്‍ ഉടന്‍ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് അതുണ്ടാവുമെന്നും പനീര്‍ശെല്‍വം സൂചിപ്പിച്ചു.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതെ ലയനം സാധ്യമല്ലെന്ന് പനീര്‍ശെല്‍വം തുറന്നുപറഞ്ഞു. ഇരുവരെയും പാര്‍ട്ടിക്ക് പുറത്താക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദഹേം വ്യക്തമാക്കി.

പനീര്‍ശെല്‍വത്തിന്റെ സംസ്ഥാന യാത്ര

ജനപിന്തുണ തേടി പനീര്‍ശെല്‍വം സംസ്ഥാന യാത്ര ആരംഭിച്ചിട്ടുണ്ട്. ഈ യാത്ര ഒരു ധര്‍മ യുദ്ധത്തിന്റെ ഭാഗമാണെന്നു അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പനീര്‍ ശെല്‍വം സൂചിപ്പിച്ചു.

യാത്രയില്‍ വിഷയം ഇതാണ്

കാഞ്ചീപുരം ജില്ലയിലെ കൊട്ടിവാക്കത്ത് നിന്നാണ് പനീര്‍ശെല്‍വത്തിന്റെ യാത്ര ആരംഭിച്ചത്. അണ്ണാ ഡിഎംകെയില്‍ നടക്കുന്ന കളികളും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹം യാത്രയില്‍ വിഷയമാക്കിയിരിക്കുന്നത്.

ഒരു മാസം നീളുന്ന യാത്ര

സംസ്ഥാനത്ത് നീതി നടപ്പാക്കുകയാണ് തന്റെ ഒരു മാസം നീളുന്ന യാത്രയുടെ ലക്ഷ്യമെന്ന് പനീര്‍ശെല്‍വം പറയുന്നു. വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കുക കൂടിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നും പനീര്‍ശെല്‍വം സൂചിപ്പിച്ചു.

ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ തന്റെ കക്ഷി ജയിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ജയലളിതയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണം. തന്റെ യാത്രയില്‍ ഇതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

എവിടെയും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍

അണ്ണാ ഡിഎംകെ രണ്ടായി പിരിഞ്ഞ ശേഷം പനീര്‍ശെല്‍വം എഐഎഡിഎംകെ (പുരട്ച്ചി തലൈവി അമ്മ) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഈ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുമായി എല്ലാ സ്ഥലത്തും പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട് പനീര്‍ശെല്‍വം. തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശങ്ക

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് പനീര്‍ശെല്‍വത്തിന്റെ ലക്ഷ്യം. ഇതില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശങ്കയുമുണ്ട്്. തദ്ദേശ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങവെയാണ് പനീര്‍ശെല്‍വം ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പറയുന്നത്.

ആവശ്യം ജനകീയ വിഷയമാക്കുന്നു

ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിക്കുകയാണ് പനീര്‍ശെല്‍വം. തങ്ങളുടെ ആവശ്യം ജനകീയ വിഷയമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പ്

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. ഈ വര്‍ഷമാണ് തദ്ദേശസ്വയണം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ അതിന് മുമ്പ് ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പനീര്‍ശെല്‍വം പറയുന്നത്.

ഡിഎംകെ നേതാവ് സ്റ്റാലിനും പറയുന്നു

പനീര്‍ശെല്‍വം പറയുന്ന അതേ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് എകെ സ്റ്റാലിനും പറഞ്ഞിരുന്നു. എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ഉടന്‍ നിലംപൊത്തുമെന്ന സൂചനയാണ് ഇവരെല്ലാം നല്‍കുന്നത്. നിലവില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലിവിലുണ്ട്.

തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നു

മുന്‍ മന്ത്രിമാരായ കെപി മുനുസ്വാമി, ഇ മധുസൂദനന്‍, എംപി മൈത്രേയന്‍ തുടങ്ങി പ്രമുഖ പാര്‍ട്ടി നേതാക്കള്‍ പനീര്‍ശെല്‍വത്തിന്റെ യാത്രയില്‍ പങ്കാളികളാണ്. തിരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ഇവരുടെ യാത്ര ലക്ഷ്യമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പളനിസ്വാമി വിഭാഗവുമായി ലയിക്കാന്‍ അവര്‍ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ പളനിസ്വാമി പക്ഷം ഇക്കാര്യം അംഗീകരിച്ചിട്ടില്ല.

English summary
Indicating that the merger efforts have collapsed, former Chief Minister O. Panneerselvam on Friday said Tamil Nadu would witness an early election to the Assembly, even before the local body polls. He asserted that people were rallying behind his ‘dharma-yutham’ to oust the AIADMK general secretary V. K. Sasikala and her kin from the ruling party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X