കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ രാജഗോപാലിന് ഗവര്‍ണര്‍ പദവി ഉടന്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: പഞ്ചാബ്, ബിഹാര്‍, അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ. രാജഗോപാല്‍ ഇടം പിടിച്ചു. രാജഗോപാലിനെ കൂടാതെ മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. കൈലാസനാഥനും ഗവര്‍ണര്‍ പദവി നല്‍കുമെന്നാണ് വിവരം.

ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിച്ചു പരാജയപ്പെട്ട രാജഗോപിനെ ഗവര്‍ണറാക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തിന് അവകാശം ഉന്നയിച്ച് പല നേതാക്കളും രംഗത്തെത്തിയതോടെ പട്ടിക തയ്യാറാക്കുന്നത് വൈകുകയായിരുന്നു.

o-rajagopal

അതേസമയം, കൈലാസനാഥന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് അപ്രതീക്ഷിത നടപടിയായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് കൈലാസനാഥന്‍. നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇദ്ദേഹത്തെ പരിഗണിക്കാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ വി.കെ. മല്‍ഹോത്ര, ലാല്‍ജി ഠണ്ടന്‍, കൈലാസ് ജോഷി എന്നിവരും ഗവര്‍ണര്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെബ്ത്തുല്ലയെയും ഗവര്‍ണറാക്കിയേക്കുമെന്നാണ് വിവരം. എഴുപത്തിയഞ്ചു വയസു കഴിഞ്ഞവരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാനുള്ള മോദിയുടെ പരിപാടിയുടെ ഭാഗമായാണ് നജ്മ ഹെബ്ത്തുല്ലയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

English summary
BJP leader O Rajagopal included in Governors' list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X