കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിക്ക് മുന്നില്‍ തലകുനിച്ച് ഒബാമ, ചെടിയും നട്ടു... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാവിലെ ദില്ലി വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണില്‍ വന്നിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ഔപചാരിക സ്വീകരണം നല്‍കി. രാഷ്ട്രപതി ഭവനും ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടും സന്ദര്‍ശിച്ചു.

ഇന്ത്യ നല്‍കിയ സ്വീകരണത്തെ വലിയ അംഗീകാരാമായിട്ടാണ് കാണുന്നതെന്ന് ഒബാമ പറഞ്ഞു. ദില്ലി വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ മൗര്യയിലേക്കാണ് അദ്ദേഹം നേരെ പോയത്. അല്‍പ നേരം വിശ്രമിച്ചതിന് ശേഷം രാഷ്ട്രപതി ഭവനിലെത്തി. രാജ് ഘട്ട് സന്ദര്‍ശിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോയി.

ഹൈദരാബാദ് ഹൗസില്‍ വച്ചായിരുന്നു മോദിക്കൊപ്പം ഉച്ച ഭക്ഷണം. നയതന്ത്ര ചര്‍ച്ചകള്‍ക്കും തുടക്കമായി.

ഇവനാണ് ബീസ്റ്റ്

ഇവനാണ് ബീസ്റ്റ്

പ്രസിഡന്‍ഷ്യല്‍ വാഹനമായ ബീസ്റ്റിലാണ് ഒബാമ രാഷ്ട്രപതി ഭവനിലെത്തിയത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണിത്.

നമസ്‌കാരം

നമസ്‌കാരം

പ്രധാനമന്ത്രി മോദിക്കും രാഷ്ട്രതി പ്രണബ് മുഖര്‍ജിക്കും എന്റെ കൂപ്പുകൈ- ഒബാമ ഇങ്ങനെ പറഞ്ഞുകാണുമോ?

വന്നാട്ടെ, വന്നാട്ടെ

വന്നാട്ടെ, വന്നാട്ടെ

രാഷ്ട്രപതി ഭവനിലെത്തിയ ബരാക് ഒബാമയെ പ്രണബ് മുഖര്‍ജിയും നരേന്ദ്ര മോദിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

എല്ലാം ശരിയാക്കാമെന്നേ

എല്ലാം ശരിയാക്കാമെന്നേ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഹസ്തദാനം നല്‍കുന്നു.

ഗാര്‍ഡ് ഓഫ് ഓണറിന് മുമ്പ്

ഗാര്‍ഡ് ഓഫ് ഓണറിന് മുമ്പ്

ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിന് മുമ്പ് ഒബാമ രാഷ്ട്രപതി ഭവനില്‍.

ഇനി ചര്‍ച്ചകള്‍

ഇനി ചര്‍ച്ചകള്‍

പ്രണബ് മുഖര്‍ജി, ബരാക് ഒബാമ, നരേന്ദ്ര മോദി- രാഷ്ട്ര നേതാക്കളുടെ കുശലം പറച്ചില്‍.

ഗാര്‍ഡ് ഓഫ് ഓണര്‍

ഗാര്‍ഡ് ഓഫ് ഓണര്‍

ബരാക് ഒബാമ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു.

രാജ് ഘട്ടില്‍

രാജ് ഘട്ടില്‍

ഗാന്ധിജി അന്ത്യ വിശ്രമം കൊള്ളുന്ന രാജ് ഘട്ടില്‍ ഒബാമ സന്ദര്‍ശനം നടത്തി.

ചെടി നട്ടു

ചെടി നട്ടു

ഗാന്ധിജിയെ ആദരിച്ചുകൊണ്ട് ഒബാമ രാജ്ഘട്ടില്‍ റീത്ത് സമർപ്പിച്ചു. പിന്നീട് യമുനാതീരത്ത് ഒരു ചെടി നട്ടു.

ഹൈദരാബാദ് ഹൗസില്‍

ഹൈദരാബാദ് ഹൗസില്‍

മോദിയും ഒബാമയും ഹൗദരാബാദ് ഹൗസില്‍

English summary
Obama accorded ceremonial welcome, says it's a great honour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X