കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ താജ്മഹല്‍ സന്ദര്‍ശനം ഒഴിവാക്കിയതെന്തിന്?

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: ഇന്ത്യയിലെത്തുന്ന അമേരിയ്ക്കന്‍ പ്രസിഡന്റെ ബരാക്ക് ഒബാമയും ഭാര്യ മിഷേലും താജ്മഹല്‍ സന്ദര്‍ശിയ്ക്കില്ല. ഒമാബയുടെ സന്ദര്‍ശനം വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായി ആഗ്ര സന്ദര്‍ശനം റാദ്ദാക്കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഒബാമ മടങ്ങുന്ന ജനവരി 27നാണ് ആഗ്ര സന്ദര്‍ശിയ്ക്കാന്‍ നിശ്ചയിച്ചിരുന്നത് .

27 ന് മടങ്ങുന്ന ഒബാമ സൗദി അറേബ്യ സന്ദര്‍ശിയ്ക്കും. അമേരിയ്ക്കന്‍ പ്രസിഡന്റിനും പത്‌നിയ്ക്കും ഊഷ്മളമായ വരവേല്‍പ്പ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം . കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ അമേരിയ്ക്കന്‍ പ്രശിഡന്റിനേയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിയ്ക്കും . പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി ഒബാമയെ സ്വീകരിയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട് . രാഷ്ട്രപതി ഭവനിലാണ് സ്വീകരണ ചടങ്ങുകള്‍ നടക്കുക .

Obama

ജനവരി 25 ഉച്ചയോടെ ഒബാമയും മോദിയും ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും . നയതന്ത്ര സഹകരണം വര്‍ധിപ്പിയ്ക്കലാണ് ചര്‍ച്ചയാവുക . കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈദരബാദ് ഹൗസില്‍ പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും ഒബാമ പങ്കെടുക്കും . റിപ്പബ്ളിക്ക് ദിനത്തില്‍ അതിഥിയായി എത്തുന്ന ആദ്യ അമേരിയ്ക്കന്‍ പ്രസിഡന്‍റാണ് ഒബാമ .

English summary
Obama won't see the Taj Mahal this time as Agra visit cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X