കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്നു, കണ്ടു, കീഴടക്കി... ഒബാമ മടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും മടങ്ങി. ഇനി സൗദി അറേബ്യയിലേക്കാണ് യാത്ര. എയര്‍ഫോഴ്‌സ് വണില്‍ ദില്ലിയില്‍ നിന്ന് തിരിക്കുമ്പോള്‍ ഒബാമയുടെ സന്ദര്‍ശനം ഫലവത്തായി എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

നാനൂറ് കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടാണ് ഒബാമ മടങ്ങിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും ധാരണയായിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിന്റെ മഹിമയെ ഒബാമ പുകഴ്ത്തുകയും ചെയ്തു.

സത്യത്തില്‍ ഒബാമയുടെ സന്ദര്‍ശനും ഗുണകരമായത് ഇന്ത്യക്കാണോ അതോ അമേരിക്കക്കാണോ...?

 ആണവ കരാര്‍

ആണവ കരാര്‍

ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കിയെന്നതാണ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ ഹൈലറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സത്യത്തില്‍ ആണവ കരാറില്‍ വിട്ടുവീഴ്ച ചെയ്തത് ആരാണ്?

ആണവ ബാധ്യത

ആണവ ബാധ്യത

ആണവനിലയങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തവാദിത്തം ആണവ കമ്പനികള്‍ക്കാകണം എന്നതായിരുന്നു ഇന്ത്യയുടെ ആണവ ബാധ്യത ബില്ലില്‍ വിട്ടുവീഴ്ച ചെയ്താണ് ഇപ്പോള്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

 ഇന്‍ഷുറന്‍സ് നിധി

ഇന്‍ഷുറന്‍സ് നിധി

ആണവ കമ്പനികള്‍ക്ക് ഉത്തരവാദിത്തമില്ലാത്ത, ആണവ ഇന്‍ഷുറന്‍സ് നിധി രൂപീകരിക്കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുള്ളത്. ഇതിന്റെ ഗുണം ആര്‍ക്കായിരിക്കും?

നാനൂറ് കോടി

നാനൂറ് കോടി

നാനൂറ് കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്താണ് ഒബാമ മടങ്ങിയിരിക്കുന്നത്. ഇതിന്റെ ഗുണഫലം ഇന്ത്യക്കും ഉണ്ടാകും എന്ന് ഉറപ്പാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യ

മെയ്ക്ക് ഇന്‍ ഇന്ത്യ

നരേന്ദ്ര മോദിയുടെ മെയ്ക്ക ഇന്‍ ഇന്ത്യ കാമ്പയിനിന് ഒബാമയുടെ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

ചൈന തെറ്റി

ചൈന തെറ്റി

ഒബാമയുടെ സന്ദര്‍ശനും അദ്ദേഹത്തിന് നല്‍കിയ ഊഷ്മള സ്വീകരണവും കണ്ടതോടെ അയല്‍വാസികളായ ചൈന ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ നല്ല ബന്ധത്തിലാകാതിരിക്കുന്നതിന്റെ ഗുണം എന്നും അമേരിക്കക്ക് തന്നെയാണ്.

English summary
Obama wraps up three-day India visit, departs for Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X