കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി വിളിക്കുന്നു, സബ്‌സിഡി സിലിണ്ടര്‍ തിരിച്ചുതരൂ....

Google Oneindia Malayalam News

ദില്ലി: തലക്കെട്ട് കണ്ട് അമ്പരക്കേണ്ട, വി ഐ പികളെയാണ് കേന്ദ്രമന്ത്രി വിളിക്കുന്നത്. സബ്‌സിഡി നിരക്കില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ തിരിച്ചുനല്‍കാനാണ് മന്ത്രിയുടെ അഭ്യര്‍ഥന. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് അത്യാവശ്യമില്ലാഞ്ഞിട്ടും സബ്‌സിഡി സിലിണ്ടര്‍ സൂക്ഷിക്കുന്നവരെ വിളിച്ച് അത് തിരിച്ചുനല്‍കാന്‍ അഭ്യര്‍ഥന നടത്തുന്നത്.

സബ്‌സിഡി സിലിണ്ടറുകള്‍ അത് ഏറ്റവും ആവശ്യപ്പെടുന്നവരിലേക്ക് എത്തണം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. ഇതിന് മാതൃക കാണിച്ച് ധര്‍മേന്ദ്ര പ്രധാന്‍ സ്വന്തം വീട്ടിലെ സബ്‌സിഡി സിലിണ്ടര്‍ തിരിച്ചുകൊടുത്തു. മാര്‍ക്കറ്റ് വിലയ്ക്ക് സിലിണ്ടര്‍ വാങ്ങിയാണ് മന്ത്രിയുടെ വീട്ടില്‍ ഇപ്പോള്‍ ഉപയോഗം. മന്ത്രിസ്ഥാനത്തെത്തിയപ്പോഴാണ് പ്രധാന്‍ സബ്‌സിഡി സിലിണ്ടര്‍ തിരിച്ചുകൊടുത്തത്.

lpg

കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സബ്‌സിഡി സിലിണ്ടര്‍ തിരിച്ചുകൊടുത്ത് ക്യാംപെയ്‌നില്‍ പങ്കാളിയായി. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹാത്ഗി സ്വമനസാലെ സബ്‌സിഡി സിലിണ്ടര്‍ തിരിച്ചുകൊടുത്തു. താന്‍ നേരത്തെ സിലിണ്ടര്‍ തിരിച്ചുകൊടുത്തതായ വൈദ്യുതി മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ പറഞ്ഞു.

ഓരോ ദിവസവും താന്‍ വി ഐ പികളെ നേരിട്ട് വിളിച്ച് ഇക്കാര്യം അഭ്യര്‍ഥിക്കുന്നതായി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. 14.2 കിലോയുടെ സബ്‌സിഡി ഗ്യാസ് സിലിണ്ടറിന് 417 രൂപയാണ് ഇപ്പോഴത്തെ വില. 155 രൂപയ്ക്ക് 5 കിലോ സിലിണ്ടര്‍ കിട്ടും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ മാര്‍ക്കറ്റ് വില 14.2 കിലോയ്ക്ക് 708 രൂപയും 5 കിലോയ്ക്ക് 155 രൂപയുമാണ്.

English summary
In a unique drive, Oil Minister Dharmendra Pradhan ismaking personal calls to one prominent person every day to request them to give up buying subsidised cooking gas (LPG). Keen to ensure that the subsidised fuel reaches only those who need it, Mr Pradhan surrendered his subsidised LPG connection soon after becoming a minister and has since then been buying gas at market rate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X