കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരമവാര്‍ഷിക ദിനത്തില്‍ ഭഗത് സിങ്ങിന്റെ തോക്ക് ബിഎസ്എഫ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്

ജോണ്‍ സോണ്ടേഴ്‌സിനെ വധിക്കാന്‍ കൂട്ടുനിന്ന കുറ്റത്തിനാണ് മൂന്നു പേരെയും തൂക്കിലേറ്റിയത്.

Google Oneindia Malayalam News

ദില്ലി: ചരമവാര്‍ഷികത്തില്‍ ഭഗത് സിങ്ങിന്റെ തോക്ക് പ്രദര്‍ശനത്തിന്. ദില്ലി ബിഎസ്എഫ് മ്യൂസിയത്തിലാണ് ഭഗത് സിങ്ങിന്റെ 86 മത് രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് തോക്ക് പ്രദര്‍ശനത്തിന് വച്ചിട്ടുള്ളത്.സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തില്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരാളാണ് ഭഗത് സിങ്ങ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മൂന്ന് മഹാന്‍മാര്‍ക്ക് വേണ്ടിയാണ് ഭാരതീയര്‍ ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിനെ കൂടാതെ സഖാക്കളായ സുഖ്ദേവ് ഥാപ്പര്‍, ശിവ്റാം രാജ്ഗുരു എന്നിവരേയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രക്ഷോഭം സൃഷ്ടിച്ച കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഇവര്‍ നല്‍കിയ സംഭാവന ഭാരതീയര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.

28-bhagat-singh-

ജോണ്‍ സോണ്ടേഴ്സിനെ വധിക്കാന്‍ കൂട്ടുനിന്ന കുറ്റത്തിനാണ് മൂവരെയും തൂക്കിലേറ്റിയത്. 1928 ല്‍ സിംഗ് ജോണ്‍ സോണ്ടേഴ്സിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് ഇന്‍ഡോറിലുള്ള തങ്ങളുടെ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശനം ചെയ്യാന്‍ ബിഎസ്എഫ് ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ പഴയ മ്യൂസിയത്തില്‍ പ്രദര്‍ശനത്തില്‍ ഉള്ളത് ചരിത്ര പ്രാധാന്യമുള്ള സെമി ഓട്ടമാറ്റിക് - 32 ബോര്‍ കോള്‍ട്ട് ആണ്.

രക്തസാക്ഷിദിനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കാന്‍ ചൊവാഴ്ച പാക്കിസ്ഥാനില്‍ രാഹോര്‍ ഹൈക്കോടതി തീരുമാനിച്ചു. എല്ലാ വര്‍ഷവും സിങ്ങിന്റെ പ്രശസ്തി ഉയര്‍ത്താന്‍ അദ്ദേഹത്തിന്റെ അനുയായികള്‍. ശാദ്മാന്‍ ചൗക്കില്‍ ഒത്തുകൂടാറുണ്ട്. 2015 ല്‍ ചില മത നേതാക്കള്‍ സിങ്ങിന്റെ അനുയായികളെ ഭീഷണിപ്പെടുത്തിയിരുന്നു.

English summary
On March 23, 1931, Bhagat Singh, Rajguru and Sukhdev were hanged by the British Raj for their involvement in the killing of John Saunders, who they mistook for British police superintendent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X