കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദന്തേവാഡയില്‍ സ്‌ഫോടനം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു, ആക്രമണത്തിനു പിന്നില്‍ നക്‌സലുകള്‍

ദന്തേവാഡയില്‍ നക്സല്‍ ആക്രമണം. ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് മരണം.

  • By Gowthamy
Google Oneindia Malayalam News

റായ്പൂര്‍ : ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ സ്‌ഫോടനം. ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

11.15 ഓടെയായിരുന്നു സംഭവം. നക്‌സല്‍ ബാധിത പ്രദേശമായ ദന്തേവാഡയില്‍ സിആര്‍പിഎഫ് സംഘം സുരക്ഷാ പരിശോധന നടത്തുകയായിരുന്നു. സംഘത്തിനു നേരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് നക്‌സലുകള്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചത്.

Naxal attack

ദന്തേവാഡയ്ക്കും സുക്മയ്ക്കും ഇടയിലുള്ള നിര്‍മാണത്തിലിരിക്കുന്ന ആരണ്‍പൂര്‍-ജഗര്‍ഗുണ്ട റോഡിലാണ് സിആര്‍പിഎഫ് സംഘം പരിശോധന നടത്തിയത്. ഇതിനിടെയാണ് നക്‌സലുകള്‍ ആക്രമണം നടത്തിയത്.

ഹെഡ്‌കോണ്‍സ്റ്റബിള്‍ കമാല്‍ സിങാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ റായ്പൂരിലേക്ക് വ്യോമാര്‍ഗം കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരു ഹെഡ്‌കോണ്‍സ്റ്റബിളായ അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിഎഫിന്റെ 231ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് രണ്ടുപേരും.

English summary
A CRPF jawan was killed and another one injured today when the Naxals triggered an IED blast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X