കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടം ഗോമാതാവിന്റെ സംരക്ഷണത്തിനു വേണ്ടി, ജോലി പശുക്കടത്ത്, ഹിന്ദുവാണത്രെ, ഹിന്ദു !

ഗോവധത്തിനെതിരെയും പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായ പോരാട്ടം നടത്തുന്ന ഹിന്ദുക്കളുടെ പുതിയ ജോലി പശുക്കടത്ത്. ഹരിയാന പൊലീസ് പുറത്തുവിട്ടതാണ് വിവരങ്ങള്‍. ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാ

  • By Jiji
Google Oneindia Malayalam News

ഛണ്ഡിഗഢ്‌:ഗോവധത്തിനെതിരെയും പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായ പോരാട്ടം നടത്തുന്ന ഹിന്ദുക്കളുടെ പുതിയ ജോലി പശുക്കടത്ത്. ഹരിയാന പൊലീസ് പുറത്തുവിട്ടതാണ് വിവരങ്ങള്‍. ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൊണ്ടുവന്ന ഗോസംരക്ഷണ നിയമ പ്രകാരം അറസ്റ്റിലായവരില്‍ 86 പേര്‍ ഹിന്ദുക്കളാണെന്നാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്ന വിവരം.

എട്ട് മാസത്തിനിടെ 513 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ കൂടുതല്‍ പേരും മറ്റ് വിഭാഗക്കാരാണ്. അറസ്റ്റിലാകുന്ന ആറ് പേരില്‍ ഒരാള്‍ ഹിന്ദു ആണെന്നാണ് പൊലീസ് പറയുന്നത്. പശുക്കേസുകളില്‍ അറസ്റ്റിലായിരിക്കുന്നവരില്‍ ഏറെപ്പേരും മുസ്ലിംകളാണ്. ഇതുവരെ 421 പേരാണ് അറസ്റ്റിലായത്. നിരവധി സിഖ് വിഭാഗക്കാരും അറസ്റ്റിലായവരില്‍പ്പെടുന്നു.

Beef

അധികാരത്തിലേറിയ ശേഷം 2016 ജനുവരി ഒന്നിനും ഓഗസ്റ്റ് 31നും ഇടയിലാണ് ഹരിയാന സര്‍ക്കാര്‍ ഹരിയാന പശു സംരക്ഷണ നിയമം കൊണ്ടുവന്നത്. ഈ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പശുക്കടത്ത്, ഗോവധം, ബീഫ് വില്‍പ്പന തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.

ഏറ്റവും കൂടുതല്‍ പശുക്കടത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മേവത്, ഹിസാര്‍, മേഹം, ഭീവാനി, റീവാരി, മഹെന്ദര്‍ഗര്‍, യമുന നഗര്‍, പാനിപ്പത്ത് എന്നിവിടങ്ങളിലാണ്. രാജസ്ഥാനിലെ ജയ്പ്പൂരില്‍ നിന്ന് മേവത്തിലേക്കും പശുക്കടത്ത് നടക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ഹിന്ദുക്കള്‍ പശുക്കടത്ത് നടത്തുന്നത് തൊഴിലില്ലായ്മ കൊണ്ടാണെന്നാണ് ഹരിയാന രാജ്യ ഗോശാല്‍ സംഘത്തിന്റെ പ്രസിഡന്റ് ഷംഷേര്‍ ആര്യയുടെ വാദം. ഹിന്ദുക്കള്‍ പശുക്കളെ കൊല്ലുന്നില്ലെന്നും കടത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഷംഷേര്‍ ആര്യ പറയുന്നത്.

പശുക്കളെ കടത്തുന്ന ഹിന്ദുക്കളെ അറസ്റ്റ് ചെയ്യരുതെന്നും ആര്യ പറയുന്നു. പാലിനു വേണ്ടിയാണ് ഇവര്‍ പശുക്കളെ കൊണ്ടുവരുന്നതെന്നാണ് ആര്യയുടെ വാദം. അതേസമയം ഗോസംരക്ഷകരെ കൊണ്ട് സാധാരണക്കാരായ കര്‍ഷകരാണ് പൊറുതിമുട്ടിയിരിക്കുന്നതെന്നാണ് കര്‍ഷക നേതാവ് ഗുര്‍നാം സിങ് പറയുന്നത്. പശു കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാനോ കൊണ്ടുവരാനോ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

ഗോക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പേരു പറഞ്ഞ് ചിലര്‍ മുതലാക്കുകയാണെന്നും ഹിന്ദുക്കളെപ്പോലെ തന്നെ മുസ്ലിംകളും പശുക്കളെ ബഹുമാനിക്കുന്നവരാണെന്നും മുസ്ലിം സംഘടന നേതാവ് ഹര്‍ഭുല്‍ ഖാന്‍ ഭാട്ടി പറയുന്നു.

English summary
After coming to power in 2014, the first ever majority BJP government in Haryana led by Manohar Lal Khattar had kept its word and enacted one of the most stringent laws in the country against cow slaughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X