കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി, ഒരു തീവ്രവാദി കൊല്ലപ്പെട്ടു

  • By Anoopa
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ ഗുരേസ് പ്രവിശ്യയില്‍ നടന്ന നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം ഒരു ഭീകരനെ വധിച്ചു. മരിച്ച തീവ്രവാദിയുടെ പക്കലുണ്ടായിരുന്ന ആയുധവും കണ്ടെടുത്തിട്ടുണ്ട്. സൈന്യം ഇപ്പോഴും നുഴഞ്ഞുകയറ്റക്കാരെ തടയാനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

വെളളിയാഴ്ചയും ഉറി പ്രവിശ്യയിലെ നിയന്ത്രണ രേഖയില്‍ വെച്ച് നുഴഞ്ഞുകയറ്റം തടയുന്നതിനിടെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനിടെ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാല് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം തടഞ്ഞത്. മൂന്ന് ശ്രമങ്ങള്‍ക്കിടെ മൊത്തം ഏഴ് ഭീകരരാണ് കൊല്ലപ്പെട്ടത്. ജനുവരി 22 മുതല്‍ നടന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ക്കിടെ ആയുധ ധാരികളായ 34 നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം വധിച്ചത്.

uriattack

കശ്മീരില്‍ വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. കുപ്‌വാര ജില്ലയിലെ നൗഗാമില്‍ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

English summary
One militant killed as Army foils infiltration bid in Gurez sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X