കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി പച്ചക്കറി വില്‍ക്കാം

  • By Sruthi K M
Google Oneindia Malayalam News

ആന്ധ്രാപ്രദേശ്: തപാല്‍ വകുപ്പ് കര്‍ഷകര്‍ക്ക് ഒരു സന്തോഷ സന്ദേശവുമായി എത്തുന്നു. കത്തുകള്‍ നല്‍കുക മാത്രമല്ല ഇനി പച്ചക്കറിയും തപാല്‍ വകുപ്പ് നിങ്ങള്‍ക്ക് നല്‍കും. പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനം സാധാരണക്കാരായ കര്‍ഷകരിലെത്തിക്കാന്‍ ഒരുങ്ങുകയാണ് തപാല്‍ വകുപ്പ്. ഇനി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി പച്ചക്കറി വില്‍ക്കാം.

ഓണ്‍ലൈന്‍ വിപണിയിലേക്ക് സ്ഥാനം ഉറപ്പിക്കാന്‍ തന്നെയാണ് തപാല്‍ വകുപ്പിന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി വില്‍ക്കാനാകും. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതു വിജയിക്കുകയാണെങ്കില്‍ രാജ്യമെങ്ങും വ്യാപിപ്പിക്കാനാണു തപാല്‍ വകുപ്പിന്റെ തീരുമാനം.

vegetablesonline

പുതിയ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നെല്ല്, പരുത്തി തുടങ്ങി ഏത് ഉല്‍പന്നവും ഓണ്‍ലൈന്‍ വഴി വില്‍പന നടത്താം. ഇതിനായി കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ഓഫീസില്‍ എത്തിക്കണം. തുടര്‍ന്ന് പോസ്റ്റ് മാസ്റ്റര്‍ ഉല്‍പന്നത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഓണ്‍ലൈന്‍ വഴി ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഒരു ചെറിയ തുക സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും.

എന്നാല്‍,കര്‍ഷകര്‍ക്ക് ഈ വഴിയുള്ള വില്‍പ്പന സൗജന്യമായിരിക്കും. ചന്തകളിലും മറ്റും വില്‍പ്പനക്കെത്തിക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ഗതാഗതച്ചെലവും മറ്റും ഇതുവഴി ലാഭിക്കാനാകും.

English summary
post office introduce online vegetable shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X