കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കാളികളെ തിരഞ്ഞെടുക്കാന്‍ പോലും ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല! വെറുതെ പറയുന്നതല്ല!

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം മേഘാലയ എന്നിവിടങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അധികമുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: സ്വന്തം പങ്കാളി ആരായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യം പോലും ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഇല്ലെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ മാനവിക വികസന സര്‍വെയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം 4.99 ശതമാനം പേര്‍ക്ക് മാത്രമാണുള്ളതെന്നും സര്‍വെയില്‍ വ്യക്തമാക്കുന്നു. 2012ലെ സര്‍വെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വടക്കു കിഴക്കന്‍ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്ക് വടക്കേ ഇന്ത്യയിലെ സ്ത്രീകളെ അപേകഷിച്ച് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്.

women

രാജസ്ഥാന്‍ പഞ്ചാബ്, ബിഹാര്‍ എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്കാണ് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം തീരെ ഇല്ലാത്തത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം മേഘാലയ എന്നിവിടങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അധികമുണ്ട്.

വിവാഹത്തിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് ഭര്‍ത്താവാകാന്‍ പോകുന്ന ആളെ കണ്ടതെന്ന് സര്‍വെയില്‍ പങ്കെടുത്ത 65 ശതമാനം പേരും പറയുന്നു.

ഹെല്‍ത്ത് കെയര്‍ സെന്ററില്‍ പോകുന്നതിനും കടയില്‍ പോകുന്നതിനും പോലും വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെയോ ഭര്‍ത്താവിന്റെയോ അനുമതി വേണമെന്നും 79. 8 ശതമാനം പേര്‍ പറയുന്നു. കൂടാതെ ഉയര്‍ന്ന സാക്ഷരത തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത് വിവിധ സംസ്ഥാനങ്ങളിലും പല തരത്തിലാണെന്ന് സര്‍വെയില്‍ നിന്ന് വ്യക്തമാകുന്നു. സാക്ഷരത നിരക്ക് ഏറ്റവും ഉയര്‍ന്ന ദില്ലിയില്‍ പോലും ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം 2.09 ശതമാനം പേര്‍ക്ക് മാത്രമാണെന്നും വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ സാംസ്‌കാരിക സാഹചര്യത്തിന് പ്രധാനപങ്കുണ്ടെന്നാണ് സര്‍വെ നടത്തിയവര്‍ തന്നെ പറുന്നത്. സ്ത്രീകള്‍ക്ക് പരമാധികാരം നിഷേധിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സാക്ഷരത നേടിയതു കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ ഇടപെടണമെന്നാണ് ആവശ്യം.

യൂണിവേഴ്‌സിറ്റി ഓഫ് മാരിലാന്‍ഡും നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസേര്‍ച്ചും സംയുക്തമായിട്ടാണ് സര്‍വെ നടത്തിയത്.

English summary
Only 4.99% of women in India had sole control over choosing their husbands, while 79.8% of women needed permission to visit a health centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X