കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാഡിഎംകെയില്‍ മന്നാര്‍ഗുഡി മാഫിയ വീണ്ടും പിടിമുറുക്കുന്നു..!! തമിഴകം ത്രിശങ്കുവില്‍..!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: ശശികലയും ടിടിവി ദിനകരനും ജയിലില്‍ എത്തിയെങ്കിലും മന്നാര്‍ഗഡി മാഫിയ അണ്ണാഡിഎംകെയില്‍ പിടിമുറുക്കുക തന്നെയാണ്. ഏറെ നാളായി തുടങ്ങിയ പനീര്‍ശെല്‍വം-എടപ്പാടി പളനിസ്വാമി വിഭാഗങ്ങളുടെ ലയന ചര്‍ച്ച എങ്ങുമെത്താത്തതിന് കാരണം മന്നാര്‍ഗുഡി മാഫിയ പിടിമുറുക്കുന്നതിന്റെ തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക പത്രത്തില്‍ വന്ന ചിത്രം ഇതിന് തെളിവാണ്.

പത്ത് വയസ്സ് മൂപ്പുള്ള ഭാര്യ..പ്രണയ വിവാഹം..സ്ഥിരം വഴക്ക്..പോലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്...!!!

സൗദി രാജാവിനെ കാണാന്‍ ഏഞ്ചലാ മെര്‍ക്കല്‍ എത്തിയത് ഇങ്ങനെ...!! ആ അവശ്യ വസ്ത്രം' ഇല്ലാതെ..!!

ഒരേ വേദിയിൽ അവർ

എഐഎഡിഎംകെയുടെ ഔദ്യോഗിക പത്രമായ നമത് എംജിആറിലാണ് എഐഎഡിഎംകെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പം പുറത്താക്കിയെന്ന് പളനിസ്വാമി നേരത്തെ പ്രഖ്യാപിച്ച മന്നാര്‍ഗുഡി മാഫിയ അംഗങ്ങളുടെ ചിത്രവും അച്ചടിച്ച് വന്നത്. അടുത്തിടെ മരിച്ച ശശികലയുടെ അനന്തിരവന്‍ ടിവി മഹാദേവന്‍ അനുസ്മരണ പരിപാടിയായിരുന്നു വേദി.

പുറത്താക്കിയെന്ന് പളനിസ്വാമി

ശശികലയും ദിനകരനും അടക്കമുള്ള മന്നാര്‍ഗുഡിക്കാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ലയനചര്‍ച്ചകള്‍ക്ക് മുന്നോടിയായി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. നടന്നത് ഒരു സ്വകാര്യചടങ്ങാണെന്ന് വാദിക്കാമെങ്കിലും പാര്‍ട്ടി പത്രത്തില്‍ ചിത്രം അച്ചടിച്ച് വന്നത് നെറ്റി ചുളിപ്പിക്കുന്നതാണ്.

സംസ്ഥാനപര്യടനം

അണ്ണാ ഡിഎംകെയിലെ ലയനചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ 5 ദിവസത്തെ സമയപരിധി പ്രഖ്യാപിച്ചിരിക്കുകയാണ് പനീര്‍ശെല്‍വം. മാത്രമല്ല സംസ്ഥാനവ്യാപകമായി ഒരു യാത്ര സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് ഒപിഎസ്. കാഞ്ചിപുരത്ത് നിന്നാണ് ഓപിഎസ്സിന്റെ യാത്ര തുടങ്ങുക.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കം

മെയ് അവസാനത്തോടെ പൂര്‍ണമാകുന്ന യാത്രയില്‍ 32 ജില്ലകളും പനീര്‍ശെല്‍വം സന്ദര്‍ശിക്കും. തനിക്കുള്ള പിന്തുണ വര്‍ധിപ്പിക്കുകയാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. മാത്രമല്ല വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കം കൂടിയാണ് ഓപിഎസ്സിന്റെ യാത്ര.

English summary
OPS faction have set a five day deadline for merger talks with the Palaniswami faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X