കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജബിരുദം: നടപടി പേടിച്ച് 1400 അധ്യാപകര്‍ രാജിവെച്ചു!

  • By Muralidharan
Google Oneindia Malayalam News

പട്‌ന: കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ വരെ വ്യാജഡിഗ്രി വിവാദങ്ങളില്‍ പെട്ട് വിഷമിക്കുകയാണ്. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ. വ്യാജഡിഗ്രി തട്ടിക്കൂട്ടി അധ്യാപക തസ്തികയില്‍ കയറിപ്പറ്റിയവരെക്കുറിച്ചാണ് പറയുന്നത്. വ്യാജബിരുദ വിവാദം ഉയര്‍ന്നതില്‍ പിന്നെ ബിഹാറില്‍ ഇതുവരെയായി 1400 അധ്യാപകരാണത്രെ പേടിച്ച് ജോലി രാജിവെച്ച് പോയത്.

ജൂലൈ ഒമ്പതിന് മുമ്പായി കൂടുതല്‍ അധ്യാപകര്‍ ജോലി വിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്ത അധ്യാപകരുടെ വിവരങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ പട്‌ന ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വ്യാജബിരുദക്കാരെ പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ഊര്‍ജിതമായതോടെയാണ് അധ്യാപകര്‍ നടപടി പേടിച്ച് ജോലി രാജിവെച്ചത്.

fake-degree

മൂന്നര ലക്ഷത്തിലേറെ പ്രൈമറി സ്‌കൂള്‍ അധ്യാപകരാണ് ബിഹാറില്‍ ഉളളത്. ഇവരില്‍ പലും യോഗ്യതയില്ലാത്തവരാണ് എന്ന് പൊതുതാല്‍പര്യ ഹര്‍ജികളില്‍ ആരോപണമുണ്ട്. യോഗ്യതയില്ലാത്ത പലരെയും സ്‌കൂളുകളില്‍ അധ്യാപകരായി നിയമിച്ചിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞത് വന്‍ വിവാദമായിരുന്നു. മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ് എന്ന് ചീഫ് ജസ്റ്റിസ് എല്‍ നരസിംഹ റെഡ്ഡി, ജസ്റ്റിസ് സുധീര്‍ സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

English summary
Fake degree: Over 1,400 primary schoolteachers have resigned in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X