കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തെരഞ്ഞെടുപ്പ്; പിടിച്ചെടുത്തത് 83 കോടിയും 7 ലക്ഷം ലിറ്റര്‍ മദ്യവും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കവെ വന്‍തോതില്‍ കള്ളപ്പണമൊഴുക്കും മദ്യവിതരണവും. സംസ്ഥാനങ്ങളില്‍ നിന്നായി 83 കോടി രൂപയാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഏതാണ്ട് 10 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നും 12.65 കോടി വിലമതിക്കുന്ന മദ്യവും പിടിച്ചെടുത്തു.

ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചശേഷം ശനിയാഴ്ചവരെ പിടിച്ചെത്തവയാണിത്. ഉത്തര്‍ പ്രദേശിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാപകമായി പണമൊഴുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 79.13 കോടി രൂപയും പിടികൂടിയത് ഇവിടെനിന്നാണ്. ഇതില്‍ 31.65 ലക്ഷം രൂപയുടെ പഴയ നോട്ടുകളും ഉള്‍പ്പെടുന്നു. പഞ്ചാബില്‍ നിന്നും 4 കോടിയും ഉത്തരാഖണ്ഡില്‍ നിന്നും 33 ലക്ഷം രൂപയും മണിപ്പൂരില്‍ നിന്നും 6 ലക്ഷം രൂപയും പിടികൂടി.

liquer

തെരഞ്ഞെടുപ്പിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വിവിധ വകുപ്പുകളെ കൂട്ടുപിടിച്ചാണ് കമ്മീഷന്‍ നീക്കം നടത്തുന്നത്. കറന്‍സി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള കള്ളപ്പണമൊഴുക്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പഴയ നോട്ടുകള്‍ ഉള്‍പ്പെടെ ഇപ്പോഴും വ്യാപകമായ തോതില്‍ നോട്ടുകളും മദ്യവും വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുകയാണ്.


English summary
Over Rs 83 crore cash, 7.36 lakh litre liquor, 1,485 kg drugs seized in 5 poll-bound states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X