കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ ഒരു കുപ്പി വെള്ളത്തിന് 320 രൂപ!

Google Oneindia Malayalam News

അഹമ്മദാബാദ്: ഭൂകമ്പ ബാധിതമായ നേപ്പാളില്‍ ഒരു കുപ്പി വെള്ളം കിട്ടാന്‍ വേണ്ടി 320 രൂപ വരെ കൊടുക്കേണ്ടി വന്നതായി രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഭാര്‍ഗവ് ത്രിവേദി എന്ന ടൂര്‍ ഓപ്പറേറ്ററാണ് നേപ്പാളില്‍ അനുഭവിച്ച ദുരിതത്തിന്റെ കഥകള്‍ പറഞ്ഞത്. 2001 ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിലും ഭയാനകമായിരുന്നു ഇത്. കമ്പനം കൂടുതല്‍ സമയം നീണ്ടുനിന്നു.

12 സ്റ്റാഫംഗങ്ങളോടൊപ്പം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ജംബോ ജെറ്റിലാണ് ത്രിവേദി തിരിച്ചെത്തിയത്. മനകാമന ക്ഷേത്രത്തിലേക്ക് ടിക്കറ്റെടുത്ത് പോകാന്‍ തുടങ്ങുമ്പോഴാണ് ഭൂചലനം അനുഭവപ്പെട്ടത്. 82 പേരാണ് ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും തുറസ്സായ ഒരു ഉദ്യാനത്തിലേക്ക് ഓടി. തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ന്നു. മൂന്ന് മൃതദേഹങ്ങള്‍ താഴേക്ക് കൊണ്ടുവരുന്നത് ഞങ്ങള്‍ കണ്ടു.

nepal

എത്രയും വേഗം എല്ലാവരും ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തി. ബസ്സിലാണ് എല്ലാവരും ഉറങ്ങിയത്. എന്നാല്‍ ഏറ്റവും ഞെട്ടിപ്പോയത് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ്. ഇന്ത്യക്കാരടക്കം 5000 ത്തിലധികം ആളുകളാണ് നാട്ടിലേക്ക് പറക്കാനായി അവിടെ കാത്തുനില്‍ക്കുന്നു. എയര്‍പോര്‍ട്ടിന് അടുത്ത് നിന്നും നേപ്പാളി പോലീസുകാര്‍ ആളുകളെ അടിച്ചോടിക്കുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ എംബസിയിലേക്ക് വിളിച്ചു. അവിടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മുന്‍ ബി ജെ പി എം പി ഹരിന്‍ പഥകുമായി ബന്ധപ്പെട്ട ശേഷമാണ് നാട്ടിലെത്താുനുള്ള സൗകര്യങ്ങള്‍ കിട്ടിയത്. ഇല്ലെങ്കില്‍ ഞങ്ങള്‍ അവിടെത്തന്നെ പെട്ടുപോകുമായിരുന്നു. ആവശ്യത്തിന് ഭക്ഷണോ വെള്ളമോ ഉണ്ടായിരുന്നില്ല. കടകളെല്ലാം അടഞ്ഞുകിടന്നു. ഒരു കുപ്പി കുടിവെള്ളം കിട്ടാനായി 320 രൂപ വരെ കൊടുക്കേണ്ടി വന്നു - ത്രിവേദി തുടരുന്നു...

English summary
Paid Rs 320 for a bottle of water, Nepal quake survivors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X