കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ രഹസ്യചര്‍ച്ച..!! സംഘം പാകിസ്താനിൽ..! ദുരൂഹം..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക് മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. വ്യവസായി ആയ സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പാകിസ്താനിലെത്തി മോദിക്ക് വേണ്ടി നവാസ് ഷെരീഫിനെ കണ്ട് ചര്‍ച്ച നടത്തിയെന്നാണ് പാക് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദിക്ക് വേണ്ടി സംഘം

സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം നവാസ് ഷെരീഫിനെ അറിയിക്കാനാണ് പാകിസ്താന്‍ സന്ദര്‍ശിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്ത വന്‍വിവാദമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.

രഹസ്യ സന്ദർശനം

പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രിക് ഇ ഇന്‍സാഫ് ഇക്കാര്യം പാക് പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തു. ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പാക് പ്രധാനമന്ത്രിയെ രഹസ്യമായി സന്ദര്‍ശിച്ചത്.

പാകിസ്താനിൽ വിവാദം

പാക് വാര്‍ത്താ ചാനലായ എആര്‍വൈ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. മുറൈയില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. കാബൂളില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് സംഘം ഇസ്ലാമാബാദില്‍ എത്തിയത്. തുടര്‍ന്ന് റോഡ്മാര്‍ഗം ഷെരീഫിനെ കാണാന്‍ പോയി.

രഹസ്യനീക്കത്തിൽ ദുരൂഹത

സുകേത് സിംഘാള്‍, വിരേന്ദര്‍ ബാബര്‍ സിംഗ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. ഇവര്‍ ആരെന്ന വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും ചാനല്‍ വാര്‍ത്തയില്‍ പറയുന്നു. കുല്‍ഭൂഷം യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഈ രസഹ്യനീക്കങ്ങളെന്നത് ശ്രദ്ധേയമാണ്.

നിരീക്ഷകർ വിലയിരുത്തുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രത്യേക സന്ദേശവുമായോ അല്ലെങ്കില്‍ കുല്‍ഭൂഷണ്‍ യാദവ് വിഷയത്തില്‍ സമവായ ചര്‍ച്ചയ്‌ക്കോ ആണ് സംഘമെത്തിയതെന്നാണ് പാക് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2016ല്‍ മോദിയും ഷരീഫും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലിന് കളമൊരുക്കിയതും ജിന്‍ഡാല്‍ ആണെന്നാണ് വാര്‍ത്തകള്‍.

English summary
Pak media claimes that Narendra Modi And Nawaz Sharif engaged in secret talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X