കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ചാരന്‍ കശ്മീരില്‍ അറസ്റ്റില്‍; പാകിസ്താന്‍ തിരിച്ചടിയ്ക്കാന്‍ ഒരുങ്ങുന്നു!!

മാപ്പും പാക് സിമ്മുകളുമായി പാക് ചാരന്‍ കശ്മീരില്‍ പിടിയില്‍

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: പാകിസ്താന്‍ ചാരന്‍ ജമ്മു കശ്മീരില്‍ അറസ്റ്റില്‍. സാമ്പാ സെക്ടറില്‍ വെള്ളിയാഴ്ചയായിരുന്നു ഇയാള്‍ പിടിയിലായത്. രണ്ട് പാതിസ്താനി സിം കാര്‍ഡുകളുടെ ഇന്ത്യന്‍ സേനയുടെ വിന്യാസത്തെക്കുറിച്ച് വിവരങ്ങളുള്ള മാപ്പുമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ജമ്മു കശ്മീരിലെ അര്‍ണിയ ജില്ലയില്‍ താമസിക്കുന്ന ബോധ് രാജാണ് പൊലീസ് പിടിയിലായത്. വലിയൊരു ചാരസംഘത്തിന്റെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ ആഗസ്തില്‍ രാജസ്ഥാനില്‍ നിന്നും ഇത്തരത്തില്‍ പാക് ചാരനെ പിടികൂടിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങളും ഫോട്ടോകളും മാപ്പുകളുമായിരുന്നു ഇയാളില്‍ നിന്ന് പിടികൂടിയത്. പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് പതിവാക്കിയതോടെ ഇന്ത്യയും കനത്ത തിരിച്ചടി തന്നെയാണ് നല്‍കുന്നത്.

 ഹിരാ നഗര്‍ സെക്ടറില്‍

ഹിരാ നഗര്‍ സെക്ടറില്‍

കശ്മീരിലെ ഹിരാ നഗര്‍ സെക്ടറില്‍ ഇന്ത്യന്‍ സുരക്ഷാ സേന ഏഴ് പാക് റേഞ്ചര്‍മാരെ വധിച്ച അതേ ദിവസം തന്നെയാണ് പാക് ചാരനും പിടിയിലാവുന്നത്. എന്നാല്‍ സൈനികര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പാകിസ്താന്‍ നിരസിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ബുധനാഴ്ച രാത്രി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. വെള്ളിയാഴ്ചയുടെ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റിരുന്നു.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് തിരിച്ചടി നല്‍കിയിരുന്നു.

പാകിസ്താന്‍ നിരസിച്ചു

പാകിസ്താന്‍ നിരസിച്ചു

നിയന്ത്രണ രേഖ കടന്ന് ഇന്ത്യ പാക് അധീന കശ്മീരില്‍ ഭീകരാക്രമണം നടത്തിയെന്ന വാര്‍ത്ത പാകിസ്താന്‍ നിരസിച്ചു. ഇതിനെത്തുടര്‍ന്നാണ് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പയിന് തുടക്കം കുറിച്ചത്.

 പാകിസ്താന്‍ സുരക്ഷ വര്‍ധിപ്പിച്ചു

പാകിസ്താന്‍ സുരക്ഷ വര്‍ധിപ്പിച്ചു

ഇന്ത്യ പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതോടെ പാകിസ്താന്‍ അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അധികം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

English summary
Pak spy arrested from Jammu Kashmir and reccovered map and Pak sim cards.The same day Indian army killed 7 pak rangers on the response to continues cease fire violation by Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X