കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സേനയുടെ രണ്ടാം മിന്നലാക്രമണം വ്യാജം..?? വീഡിയോ പുറത്ത് വിട്ട് പാകിസ്താന്‍..!!!

  • By Anamika
Google Oneindia Malayalam News

ദില്ലി:നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താനെതിരായ ഇന്ത്യയുടെ രണ്ടാം മിന്നലാക്രമണം വ്യാജമാണെന്ന് ആരോപിച്ചതിന് പിന്നാലെ തിരിച്ചടിക്കുന്ന വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടു. പാകിസ്താന്‍ സേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ട്വിറ്റര്‍ പേജ് വഴി വീഡിയോ പുറത്ത് വിട്ടത്. ഇന്ത്യയ്ക്ക് മറുപടിയായി നടത്തിയ ആക്രമണം എന്നവകാശപ്പെട്ടാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

 ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..! ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..!

 സൗദിയിലെ മലയാളികൾക്ക് വന്‍തിരിച്ചടി..!! ജൂലൈ മുതല്‍ പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടും..!! സൗദിയിലെ മലയാളികൾക്ക് വന്‍തിരിച്ചടി..!! ജൂലൈ മുതല്‍ പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടും..!!

രണ്ടാം മിന്നലാക്രമണം

ജമ്മു-കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം നൗഷേര മേഖലയിലെ പാകിസ്താന്റെ സൈനിക പോസ്റ്റുകളാണ് കരസേന ആക്രമിച്ച് തകര്‍ത്തത്. ഈ ആക്രമണത്തിന്റെ വീഡിയോയും ഇന്ത്യ പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെ അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ രംഗത്തെത്തി.

വീഡിയോ പുറത്ത് വിട്ടു

ഈ മാസം ഒന്‍പതിനാണ് ഇന്ത്യ പാകിസ്താനെതിരെ രണ്ടാം മിന്നലാക്രമണം നടത്തിയത്. റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വേധ മിസൈലുകള്‍, ഓട്ടോമേറ്റഡ് ഗ്രനേഡ് ലോഞ്ചറുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രണം. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനായിരുന്നു ആക്രമണം

മറുപടി ആക്രമണമോ

ഒന്‍പതാം തിയ്യതി ഇന്ത്യ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നതെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. ഒരു മിനുറ്റും 28 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. നൗഷേര മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ പാകിസ്താന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് അവകാശവാദം.

പാക് വീഡിയോ

പോസ്റ്റുകളും ബങ്കറുകളും തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പാകിസ്താന്‍ സൈനിക വക്താവ് പുറത്ത് വിട്ട വീഡിയോ ഇന്ത്യയ്‌ക്കെതിരെ നടന്നതാണോ എന്നതിന് യാതൊരു വിധത്തിലുള്ള സ്ഥിരീകരണവും ഇല്ല.ഈ ആക്രമണത്തിന്റെ വീഡിയോ എന്നാണ് എടുത്തതെന്നോ എവിടെ നടന്ന ആക്രമണം ആണെന്നോ വ്യക്തമല്ല.

പ്രതികരിക്കാതെ കേന്ദ്രം

നിയന്ത്രണ രേഖയിലെ നിരപരാധികളായ ഗ്രാമീണരെ ഇന്ത്യ അകാരണമായി ആക്രമിക്കുകയാണെന്ന് പാക്‌സേന വക്താവ് ട്വിറ്ററില്‍ ആരോപിക്കുന്നു. പാകിസ്താന്റെ ഈ വീഡിയോ സംബന്ധിച്ച് ഇന്ത്യന്‍ സേനയോ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആദ്യ മിന്നലാക്രമണം

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നത് അടുത്തിടെ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യ ആദ്യ മിന്നലാക്രമണം നടത്തിയത്. 2016 സെപ്റ്റംബര്‍ 28ന് നടത്തിയ ആ ആക്രമണത്തില്‍ 38 ഭീകരരും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു.

കേന്ദ്ര പിന്തുണ

ചൊവ്വാഴ്ച നടത്തിയ രണ്ടാം ആക്രമണം സൈനിക പോസ്റ്റുകള്‍ തകര്‍ക്കാന്‍ ലക്ഷ്യ്മിട്ടുള്ളതായിരുന്നു. സേനാനടപടിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കിയിരുന്നു. ഭീകരവാദത്തിന് എതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ വളരെ ശ്രദ്ധയോടെ നടത്തിയതാണ് ആക്രമണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ജെയ്റ്റ്‌ലിയും പ്രതികരിച്ചു.

രംഗം വളഷായി

ഇന്ത്യ-പാകിസ്താന്‍ ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങള്‍. കുല്‍ഭൂഷണ്‍ യാദവിനെ ഇറാനില്‍ നിന്നും പിടികൂടിയതാണെന്ന പുതിയ വെളിപ്പെടുത്തലോടെ പാകിസ്താന്‍ വെട്ടിലായിരുന്നു. ഇന്ത്യയ്ക്ക് മേല്‍ മാനസികാധിപത്യം നേടാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ വീഡിയോ എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ വാർത്തകൾ വായിക്കാം

ബിജെപിക്ക് കേരളത്തില്‍ വളമൊരുക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ട..!! തുറന്നടിച്ച് സുനിത ദേവദാസ്..!ബിജെപിക്ക് കേരളത്തില്‍ വളമൊരുക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ട..!! തുറന്നടിച്ച് സുനിത ദേവദാസ്..!

ശശികലയ്ക്കും സംഘികള്‍ക്കും മറുപടി ബ്ലോഗ് എപ്പോ വരും..? മോഹന്‍ലാലിനെ നൈസായ്ട്ട് തേച്ച് വിടി..!!ശശികലയ്ക്കും സംഘികള്‍ക്കും മറുപടി ബ്ലോഗ് എപ്പോ വരും..? മോഹന്‍ലാലിനെ നൈസായ്ട്ട് തേച്ച് വിടി..!!

പാകിസ്താന്‍ സേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്റര്‍ പേജ് വഴി പുറത്ത് വിട്ട വീഡിയോ .

English summary
Pakistan Army released video, claims attacking Indian posts in LOC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X