കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ ബന്ദികളാക്കി

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലമാബാദ്: ഇന്ത്യ-പാക് ബന്ധം വീണ്ടും സംഘര്‍ഷത്തിലേക്ക്‌. നൂറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ പിടികൂടി. സമുദ്ര അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ ബന്ധനസ്ഥമാക്കിയത്. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

പന്ത്രണ്ട് ബോട്ടുകളും ഇവര്‍ പിടിച്ചെടുത്തതായി റേഡിയോ പാകിസ്താന്‍ അറിയിച്ചു. ഗുജറാത്ത് തീരത്ത് വെച്ചാണ് ബോട്ട് പിടികൂടുന്നത്. അഞ്ച് ദിവസം മുന്‍പ് യാത്ര തിരിച്ച ബോട്ടുകളായിരുന്നു ഇവ. ഓഖ, പോര്‍ബന്തര്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ബോട്ടാണ് പിടിയിലായതെന്ന് നാഷണല്‍ ഫിഷര്‍ വര്‍ക്കേഴ്‌സ് ഫോറം അറിയിച്ചു.

fisherpak

പാകിസ്താന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഉന്നം വെച്ചിരിക്കുകയാണോ എന്ന ചോദ്യവും നിഴലിക്കുന്നു. ഇതു നാലാമത്തെ തവണയാണ് മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്റെ വലയില്‍ കുരുങ്ങുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണ്.

English summary
Pakistan has arrested 100 Indian fishermen for allegedly entering its waters, the media reported on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X