കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പൊട്ടിത്തെറിക്കും... ഇനി സൈനിക അട്ടിമറി? ഇന്ത്യയെ ഭയപ്പെടുത്തുന്ന അടിയന്തര സാഹചര്യം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഇസ്ലാമാബാദ്/ദില്ലി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാനമ പേപ്പര്‍ കേസില്‍ അയോഗ്യനാക്കിയ നടപടി ഇന്ത്യക്കും ആശങ്ക ഉണര്‍ത്തുന്നു. പാകിസ്താനില്‍ ഇനി എന്തായിരിക്കും സംഭവിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

പട്ടാള അട്ടിമറികള്‍ ഒരുപാട് നടന്നിട്ടുള്ള രാജ്യമാണ് പാകിസ്താന്‍. മുമ്പ് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷാറഫ് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിച്ചാണ് ഭരണം പിടിച്ചെടുത്ത.്

പാകിസ്താന്റെ ഇപ്പോഴത്തെ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ് വയ്ക്കും ഇന്ത്യയോട് കടുത്ത ശത്രുതയാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പോലും ഒരു പട്ടാള അട്ടമറിയെ തള്ളിക്കളയാന്‍ സാധിക്കില്ല.

അട്ടിമറികളുടെ നാട്

അട്ടിമറികളുടെ നാട്

പട്ടാള അട്ടിമറികളുടെ നാടാണ് പാകിസ്താന്‍. മൂന്ന് തവണ അവിടെ ജാധിപത്യ ഭരണത്തെ സൈന്യം അട്ടിമറിച്ചിട്ടുണ്ട്. 1958 ലും 1977 ലും ഏറ്റുവും ഒടുവില്‍ 1999 ലും.

ഷെരീഫിന്റെ കാലത്ത് തന്നെ

ഷെരീഫിന്റെ കാലത്ത് തന്നെ

നവാസ് ഷെരീഫ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് അവസാന പട്ടാള അട്ടിമറി നടന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. സൈനിക മേധാവിയായിരുന്ന പര്‍വ്വേസ് മുഷാറഫ് ആയിരുന്നു 1999 ല്‍ നവാസ് ഷെരീഫിനെ അട്ടിമറിച്ചത്.

ഇപ്പോഴും ഷെരീഫ് തന്നെ

ഇപ്പോഴും ഷെരീഫ് തന്നെ

ഇപ്പോഴും നവാസ് ഷെരീഫ് തന്നെയാണ് പ്രധാനമന്ത്രി. അതുകൊണ്ട് തന്നെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

ഖമര്‍ ജാവേജ് ബജ് വ

ഖമര്‍ ജാവേജ് ബജ് വ


ഖമര്‍ ജാവേദ് ബജ് വ ആണ് ഇപ്പോള്‍ പാകിസ്താന്റെ സൈനിക മേധാവി. റഹീല്‍ ഷെരീഫ് സ്ഥാനമൊഴിഞ്ഞതിന് ശേഷം ആയിരുന്നു ബജ് വയെ സൈനിക മേധാവിയായി നിയമിച്ചത്.

ഷെരീഫിന്റെ താത്പര്യം

ഷെരീഫിന്റെ താത്പര്യം

നവാസ് ഷെരീഫിന്റെ കൂടി താത്പര്യപ്രകാരം ആയിരുന്നു ബജ് വയുടെ നിയമനം. എന്നാല്‍ പാകിസ്താന്റെ ചരിത്രത്തില്‍ ഇത്തരം താത്പര്യങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം.

ഇന്ത്യ വിരോധം

ഇന്ത്യ വിരോധം

ഇന്ത്യ വിരോധത്തിന്റെ കാര്യത്തില്‍ മുന്‍ സൈനിക മേധാവിയേക്കാള്‍ ഒരുപടി മുന്നിലാണ് ജാദേ് ബ ജ്വ എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് തന്നെയാണ് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നതും.

ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തോട് കാണിച്ചത്

ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തോട് കാണിച്ചത്

നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന് പിന്നിലും ബജ് വയുടെ ഉത്തരവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തിലുള്ള ഒരാള്‍ പാകിസ്താനില്‍ അധികാരം കൈയ്യാളിയാല്‍ അത് ഇന്ത്യക്ക് വലിയ ഭീഷണിയാകും.

മോശം ബന്ധം

മോശം ബന്ധം

ഇന്ത്യ-പാകിസ്താന്‍ ബന്ധം ഏറ്റവും മോശമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാകിസ്താന്‍ എന്ത് നടപടിയെടുക്കും എന്ന കാര്യത്തിലും ആശങ്കകളുണ്ട്.

ചൈനയുടെ ഇടപെടല്‍

ചൈനയുടെ ഇടപെടല്‍

പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ഏറ്റവും സൗഹാര്‍ദ്ദപരമായി മുന്നോട്ട് പോകുന്ന സമയം കൂടിയാണിത്. ചൈനയുടെ ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പകരം ആര്?

പകരം ആര്?

നവാസ് ഷെരീഫ് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ പകരം ആരാകണം പ്രധാനമന്ത്രി എന്ന രീതിയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഷെരീഫിനെ പോലെ ഉയര്‍ത്തിക്കാണിക്കാന്‍ പറ്റിയ മറ്റൊരു നേതാവും പാര്‍ട്ടിയില്‍ ഇല്ല എന്നതും സത്യമാണ്. ഒരുപക്ഷേ പെട്ടെന്ന് തന്നെ ഒരു ഉപതിരഞ്ഞെടുപ്പിനും വഴിയൊരുങ്ങിയേക്കാം.

English summary
Pakistan Crisis: Chance for a military coup suspects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X