കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധീന കാശ്മീരില്‍ നിന്നും പിന്മാറണം; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാലങ്ങളായി പാക്കിസ്ഥാന്‍ കൈയ്യടക്കി വെച്ചിരിക്കുന്ന പാക് അധീന കാശ്മീരില്‍ നിന്നും പിന്മാറണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആവശ്യപ്പെട്ടു. കശ്മീരിലെയും ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലെയും അനധികൃത പാക് കടന്നുകയറ്റമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഏക കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിദ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കശ്മീര്‍ ജനതയുടെ ആവശ്യങ്ങള്‍ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നാണ് അബ്ദുള്‍ ബാസിദിന്റെ ആരോപണം. അവരുടെ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടം വിജയത്തിലെത്തുമെന്നാണ് കരുതുന്നതെന്നും പാക് ഹൈകമ്മീഷണര്‍ പറഞ്ഞിരുന്നു.

jitendrasingh

എന്നാല്‍, കാലങ്ങളായി ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് പാക് അധീന കാശ്മീരില്‍ നിന്നും പിന്മാറണമെന്നുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. 1994ല്‍ തന്നെ ഇന്ത്യ പാക് വിഷയത്തിന് പരിഹാരമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ തീരുമാനം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.


English summary
Pakistan has to vacate PoK, Gilgit- Baltistan: Union Minister Jitendra Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X