കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിന്‍ പാക്കിസ്ഥാനെ മോഹിപ്പിക്കുന്നു; രാജ്യങ്ങള്‍ പടയൊരുക്കത്തില്‍; അതിര്‍ത്തി യുദ്ധസമാനം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഏറേനാളായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീളുകയാണോ എന്ന് സൂചന നല്‍കുന്നതാണ് ബുധനാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വ്യോമാഭ്യാസം. മിറാഷ് പോര്‍ വിമാനം ഉപയോഗിച്ച് സിയാച്ചിന്‍ മഞ്ഞുമലകള്‍ക്ക് മുകളില്‍ പാക്കിസ്ഥാന്‍ നടത്തിയ പറക്കല്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിട്ടേക്കുമെന്ന ആശങ്കയിലാണ്.

ഇന്ത്യയുടെ അഭിമാനമായ സിയാച്ചിന്‍ പാക്കിസ്ഥാനെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറയേയി. കാര്‍ഗില്‍ യുദ്ധസമയത്തും മറ്റും സിയാച്ചിന്‍ പിടിച്ചെടുക്കാനുള്ള പാക് ശ്രമം ഇന്ത്യ തടഞ്ഞിരുന്നു. ലോകത്തെ ഏതു സൈന്യത്തിനും സിയാച്ചിനില്‍ പിടിച്ചുനില്‍ക്കുക പ്രയാസകരമാണ്. അവടെയാണ് ഇന്ത്യ വര്‍ഷം മുഴുവന്‍ സേനാ വിന്യാസമൊരുക്കുന്നത്.

border

ലോകത്തെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയാണിത്. 19,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററുമാണ്. മരംകോച്ചുന്ന തണുപ്പിലും ഇവിടെ ഇന്ത്യന്‍ സൈനികര്‍ സദാ ജാഗരൂകരാണ്. സിയാച്ചിനിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ ആത്മവീര്യത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ലോകത്തു വേറെ സേനയ്ക്കും കഴിവില്ല.

ഇവിടെ പിടിച്ചടക്കാനായാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യന്‍ സൈന്യം വിലയിരുത്തുന്നു. ഇന്ത്യ പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തിന് പിന്നാലെ മിറാഷ് വിമാനങ്ങളുമായി പാക്കിസ്ഥാന്‍ നടത്തിയ പറക്കല്‍ അതീവ ജാഗ്രതയോടെ വീക്ഷിക്കുകയാണ് സൈന്യം. ഏതു സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറെടുത്തുകഴിഞ്ഞു. നിയന്ത്രണരേഖകളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കേന്ദ്രം അധികാരം നല്‍കിയതോടെ ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്.

English summary
Pakistan in war mode? All forward posts activated, jets fly over Siachen; no airspace violated, says IAF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X