കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം പിടിയിലായ ഇന്ത്യന്‍ സൈനികനെ പാകിസ്താന്‍ വിട്ടയച്ചു

സൈനികന്‍ പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ ഉച്ചയ്ക്ക് 2.30ഓടെ എത്തി. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാനെ പാകിസ്താന്‍ വിട്ടയച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ചവാന്‍ കഴിഞ്ഞ വര്‍ഷമാണ് പാക് സൈന്യത്തിന്റെ പിടിയിലായത്.

Chavan

സൈനികന്‍ പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ ഉച്ചയ്ക്ക് 2.30ഓടെ എത്തി. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രത്യേക വൈദ്യപരിശോധനയും നടപടികളും കഴിഞ്ഞാല്‍ ചവാന്‍ അതിര്‍ത്തി കടക്കുമെന്ന് സൈനിക വൃത്തങ്ങളും പറഞ്ഞു.

37 രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായിരുന്ന 22 കാരനായ ചവാന്‍ കഴിഞ്ഞവര്‍ഷമാണ് കശ്മീരിലെ അതിര്‍ത്തി കടന്നത്. ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തി കടന്ന് ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷമാണ് ചവാന്‍ അബദ്ധത്തില്‍ അതിര്‍ത്ത കടന്നത്.

മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലുള്ള ബൊര്‍വിഹിര്‍ ഗ്രാമവാസിയാണ് ചവാന്‍. ചവാനെ വിട്ടയക്കുമെന്ന് പാകിസ്താന്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനികനെ വിട്ടയക്കുന്നതെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് സൈനികന് അബദ്ധം പറ്റിയതെന്നും പാകിസ്താന്‍ അവകാശപ്പെട്ടു. അതിര്‍ത്തി കടന്ന് പാക് സൈനികരുടെ മുമ്പില്‍ ചവാന്‍ സ്വയം കീഴടങ്ങുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ചവാന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടുവെന്നറിഞ്ഞ് അദ്ദേഹത്തിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

English summary
Pakistan authorities today released Indian soldier Chandu Chavan, who inadvertently had crossed the border last year. Chavan was returned at 2.30 PM via Wagah Border in Punjab, Pakistan's Ministry of Foreign Affairs said in an official statement. He will be debriefed and a special medical check-up will be carried out. Chavan, a 22-year-old soldier from 37 Rashtriya Rifles, had mistakenly crossed the de-factor border in Kashmir hours after India's surgical strikes+ on terrorist bases across the LoC. Chavan belongs to Borvihir village in Dhule district of Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X