കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ വീണ്ടും പാക് അനുകൂല പ്രകടനവും അക്രമവും

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യംവിളിയും അക്രമവും. പാക്കിസ്ഥാന്റെയും തീവ്രവാദി സംഘടന ലക്ഷകര്‍ ഇ തോയ്ബയുടെയും പതാകകള്‍ വീശിയാണ് വിഘടന വാദികള്‍ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി.

മിര്‍വൈസ് ഒമര്‍ ഫാറൂഖിന്റെ അനുകൂലികളാണ് പ്രകടനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പോലീസിനുനേരെ പ്രകടനക്കാര്‍ കല്ലേറു നടത്തി. ഏപ്രില്‍ മാസത്തിന് ശേഷം ഇത് നാലാം തവണയാണ് കാശ്മീരില്‍ പാക് അനുകൂല പ്രകടനം അരങ്ങേറുന്നത്. രണ്ടുദിവസം മുന്‍പ് സമാനരീതിയിലുള്ള റാലി നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഹുറിയത്ത് ചെയര്‍മാന്‍ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

pakistan-flag

അറസ്റ്റിന് ശേഷം കാശ്മിരിലെ ചില സ്ഥലങ്ങളില്‍ റാലി നടത്തുന്നതിന് നിരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഹുറിയത്ത് നേതാവ് സെയ്ദ് അലി ഗിലാനിയുടെ അനുയായികള്‍ മെയ് ആദ്യം ത്രാലില്‍ റാലി സംഘടിപ്പിച്ചിരുന്നു. റാലിയില്‍ പാക്കിസ്ഥാന്‍ പതാകയും പാക് അനുകൂല മുദ്രാവാക്യം വിളിയും ഉയര്‍ന്നു. റാലിയില്‍ പങ്കെടുക്കുന്നവര്‍ പാക്കിസ്ഥാന്‍ പതാക വീശുന്നത് തടയാന്‍ ആകില്ലെന്നായിരുന്നു ഗിലാനിയുടെ വിശദീകരണം.

ജമ്മുവില്‍ ബിജെപിയുടെ പിന്തുണയോടെ പിഡിപി അധികാരത്തിലേറിയ ശേഷമാണ് പലയിടത്തും റാലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മസ്രത്ത് ആലമിനെ പിഡിപി സര്‍ക്കാര്‍ ജയിലില്‍ നിന്നും മോചിപ്പിച്ചത് ഇന്ത്യാവിരുദ്ധ സംഘടനകള്‍ക്ക് ഊര്‍ജം പകരുന്നതായി. ബിജെപി ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പാര്‍ലിമെന്റിലും ആലമിന്റെ മോചനം പ്രതിഷേധത്തിനിടയാക്കി.

English summary
Pakistani Flag Raised In Indian Occupied Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X