കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ സിംഹാസനത്തിൽ ഇനി എടപ്പാടി പളനിസ്വാമി..ഗവർണറുടെ പച്ചക്കൊടി..പനീർശെൽവത്തിന് ഇരുട്ടടി..!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരമായി. എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പളനിസ്വാമിക്ക് ക്ഷണം ലഭിച്ചു.

ജയലളിതയുടെ നെഞ്ചത്ത് ശശികലയുടെ കുങ്ഫു..ചിന്നമ്മയെ ചുമരിലൊട്ടിച്ച് ട്രോളന്മാര്‍..അത് പൊരിച്ചു..

ശശികലയെ ജയലളിത കൂടെത്താമസിപ്പിച്ചിരുന്നത് എന്തിന്..?? ഇത് സുപ്രീം കോടതി കണ്ടെത്തിയത്..!!

ഇന്ന് വൈകിട്ട് 5 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് രാജ്ഭവൻ അറിയിക്കുന്നത്. കൂവത്തൂരിലെ റിസോട്ടില്‍ എംഎല്‍എമാരും സംസ്ഥാനത്തെ എഐഎഡിഎംകെ പ്രവര്‍ത്തകരും ആഹ്‌ളാദ പ്രകടനം തുടങ്ങി.

പിന്നിൽ കേന്ദ്രം?

പളനിസ്വാമിയെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ‍‍ര്‍ ക്ഷണിച്ചത് കേന്ദ്ര ഇടപെടൽ മൂലമാണ് എന്നും വാർത്തകൾ വരുന്നുണ്ട്. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പടക്കം മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രശ്നപരിഹാരത്തിന് നീക്കം

അതേസമയം അണ്ണാഡിഎംകെയിൽ പ്രശ്നപരിഹാരത്തിന് നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പനീർശെൽവവും എടപ്പാടി പളനിസ്വാമിയും ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ഭൂരിപക്ഷം പളനിസ്വാമിക്ക്

തനിക്ക് 124 എഐഎഡിഎംകെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പളനിസ്വാമി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് കത്ത് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്.

ഒപിഎസ്സിന് തിരിച്ചടി

ഇതോടെ പനീർശെൽവത്തിന്റെ മുഖ്യമന്ത്രി മോഹങ്ങൾക്കാണ് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. പനീര്‍ശെല്‍വത്തിന് എട്ട് എംഎല്‍എമാരുടെ മാത്രം പിന്തുണയേ ഉള്ളൂ. അതുകൊണ്ടുതന്നെ 124 എംഎല്‍എമാരുണ്ടെന്ന പളനിസ്വാമിയുടെ വാദം ഗവര്‍ണര്‍ക്ക് അംഗീകരിക്കാതിരിക്കാനാവില്ല.

സംശയത്തിന്റെ നിഴലിൽ

പളനി സ്വാമി സമർപ്പിച്ച പിന്തുണക്കത്തിലെ ഒപ്പുകളുടെ സാധുത പക്ഷേ സംശയത്തിന്റെ നിഴലിലാണ്. മാത്രമല്ല റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ പലരും സ്വതന്ത്രമായല്ല തീരുമാനം എടുത്തിരിക്കുന്നത് എന്നും ആരോപണമുണ്ട്. കോടതി വിധി വന്നതിന് പിന്നാലെ വെള്ളക്കടലാസില്‍ എംഎല്‍എമാരെക്കൊണ്ട ഒപ്പിടീച്ചതായും പരാതിയുണ്ട്.

ഭൂരിപക്ഷം തെളിയിക്കണം

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് 15 ദിവസത്തിനകം പളനിസ്വാമി ഭൂരിപക്ഷം തെളിയിക്കണം. ജയലളിതയുടെ മരണത്തിന് ശേഷം ഇത് രണ്ടാമത്തെ മുഖ്യമന്ത്രിയാണ് തമിഴ്‌നാടിന്.

നീണ്ട ചർച്ച

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി നടത്തിയ ചര്‍ച്ച ഏറെ നേരം നീണ്ടുനിന്നിരുന്നു. പളനിസ്വാമിക്കൊപ്പം ജയകുമാര്‍, കെ എ സെങ്കോട്ടയ്യന്‍, എസ്പി വേലുമണി, ടിടി ദിനകരന്‍, കെപി അന്‍പഴകന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു

ചിന്നമ്മയുടെ കളികൾ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല നടരാജന്‍ അകത്തുപോകുന്നതിന് മുന്‍പേ ഭരണം തങ്ങളുടെ കയ്യില്‍ത്തന്നെയാണ് എന്നുറപ്പാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടാണ് ചിന്നമ്മ മടങ്ങിയത്.

ദാസനെ അവരോധിച്ചു

പനീര്‍ശെല്‍വത്തെയും പിന്തുണച്ച 20 നേതാക്കളെയും ശശികല പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. വിശ്വസ്ത സേവകനായ പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി അവരോധിക്കുകയും ചെയ്തു.

പ്രതിസന്ധിക്ക് പരിഹാരം

പനീര്‍ശെല്‍വം വിമത നീക്കം നടത്തിയതോടെയാണ് തമിഴ്‌നാട്ടില്‍ ഭരണ-രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് എഐഎഡിഎംകെ എംഎല്‍എമാരെ ശശികല കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

English summary
Edappadi Palaniswami to be Tamil Nadu CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X